വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു

വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം. തേവലപ്പുറം കണ്ണങ്കോട് സ്വദേശി മനോജ് (23) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ റാപ്പിഡ് പരിശോധനയില്‍ കോവിഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആലപ്പുഴ ഐസിഎംആര്‍ ലാബില്‍ നടത്തിയ തുടര്‍ പരിശോധനയില്‍ കോവിഡില്ലെന്ന് കണ്ടെത്തി.
ഈ മാസം രണ്ടിനാണ് മനോജും സുഹൃത്തും ദുബായില്‍നിന്നെത്തിയത്. സുഹൃത്തും അയല്‍വാസിയുമായിരുന്ന സഹയാത്രികന്റെ വീട്ടിലായിരുന്നു രണ്ടുപേരും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. മനോജിന്റെ മരണത്തോടെ കൂടെ താമസിച്ചിരുന്ന യുവാവിനെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്കു വിധേയനാക്കി.
https://www.facebook.com/Malayalivartha
























