'ഞാന്‍ ഇപ്പോള്‍ മരിക്കും ഡോക്ടറെ എന്നെ പരിശോധിക്കൂ'... നിലവിളിച്ചുകൊണ്ടെത്തിയ ആള് ഡോക്ടര്‍ക്കു മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു
'ഞാന്‍ ഇപ്പോള്‍ മരിക്കും ഡോക്ടറെ എന്നെ പരിശോധിക്കൂ' എന്ന് നിലവിളിച്ചുക്കൊണ്ട് ആശുപത്രിയിലേക്ക് ഓടിക്കയറിയ മധ്യവയസ്ക്കന് ഡോക്ടറുടെ കണ്മുന്നില് കുഴഞ്ഞുവീണുമരിച്ചു. ബുധനാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. തൃപ്പൂണിത്തുറ താലൂക്കാശുപത്രി കാഷ്വാലിറ്റിയിലേക്ക് ഇയാള്‍ ഓടിക്കയറിയത്. കട്ടിലിലേക്ക് മറിഞ്ഞു വീണ ക്ലീറ്റസിന് ഓക്സിജന്‍ കൊടുക്കാനാണ് ഡോക്ടര്‍ ആദ്യം ശ്രമിച്ചത്. പക്ഷേ ഉടനെ തന്നെ ക്ലീറ്റസ് മരിച്ചു.
കൊറോണയുടെ ഭീതിജനകമായ അന്തരീക്ഷത്തില്‍ കോവിഡ് പിടിപ്പെട്ടവരെ പോലെയുള്ള മരണം ആശുപത്രി അധികൃതരെ അങ്കലാപ്പിലാക്കി.
തൃപ്പൂണിത്തുറ അഞ്ചുതൈക്കല്‍ പരേതനായ അന്തപ്പന്റെ മകന് ക്ലീറ്റസ് (54) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലാണ് ഇയാള്‍ ആശുപത്രിയിലേക്ക് എത്തിയത്. ഞാനിപ്പോ മരിക്കും എന്നു പറഞ്ഞ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഡോക്ടര്‍ ജീവന് രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും മൃതദേഹം വിട്ടുകൊടുക്കുക എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അവിവാഹിതനാണ് ക്ലീറ്റസ്. മാര്‍ക്കറ്റ് ജംഗ്ഷന് വടക്കുഭാഗത്ത് ഫോട്ടോസ്റ്റാറ്റ് കട നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha