സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി

സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
സ്വപ്ന സുരേഷ് നാലു ദിവസമായി ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുകയാണ്.
അതിനിടെ, സ്വപ്നക്ക് യു.എ.ഇ കോണ്‍സിലേറ്റില്‍ ജോലി വാങ്ങി നല്‍കിയത് താനാണെന്ന ആരോപണം തെറ്റെന്ന് ശശി തരൂര്‍ എം.പി.
തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍സുലേറ്റില്‍ തന്റെ ശുപാര്‍ശയില്‍ ആരെയും നിയമിച്ചിട്ടില്ല. ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























