സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.... ഇ-ഫയലിങ്ങിലൂടെയാണ് ഇന്നലെ വൈകീട്ടോടെ സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്, ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാന്‍ സാധ്യത

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇ-ഫയലിങ്ങിലൂടെയാണ് ഇന്നലെ വൈകിട്ടോടെ സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ , സ്വപ്ന സുരേഷിനായി കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ഇവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കോവിഡ് പശ്ചാത്തലത്തില്‍ സ്വപ്ന രാജ്യം വിടാന്‍ സാധ്യതയില്ല. സ്വപ്ന സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവുമുണ്ട്.
"
https://www.facebook.com/Malayalivartha
























