റോക്കറ്റ് വളര്‍ച്ചയില്‍ സന്ദീപ്... സന്ദീപ് നായരെ സംഘിയും കൊങ്ങിയും ആക്കി അവരുടെ തലയില്‍ കെട്ടി വയ്ക്കാനായി മത്സരിക്കുമ്പോള്‍ റോക്കറ്റ് വളര്‍ച്ചയില്‍ കണ്ണുതള്ളി നാട്ടുകാര്‍; വെറുമൊരു തടിക്കട ജീവനക്കാരനായി തുടങ്ങിയ സന്ദീപിന്റെ ജീവിതം പൂത്തുലഞ്ഞത് സ്വപ്നയുമായുള്ള കണ്ടുമുട്ടല്‍

ജീവിതത്തില്‍ എപ്പോഴാ മാറ്റം വരുന്നതെന്ന് ആര്‍ക്കുമറിയില്ല. അല്ലെങ്കില്‍ തന്നെ നാട്ടിന്‍പുറത്തുകാരനായ സന്ദീപ് നായരുടെ വളര്‍ച്ച നാട്ടുകാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. തടിക്കട ജീവനക്കാരനായിരുന്ന സന്ദീപ് നായര്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പുത്തന്‍ പണക്കാരനായത്. സ്വര്‍ണക്കടത്തില്‍ സരിത്തിനെപോലെ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന സന്ദീപ് ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യ സൗമ്യയെയാണ് ബുധനാഴ്ച കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഒരുകാലത്ത് പാര്ട്ടിക്കാര് തങ്ങളോടൊപ്പം സന്ദീപിനെ നിര്‍ത്താന്‍ പാടുപെട്ടവര്‍ ഇപ്പോള്‍ തലയില്‍ നിന്നും ഊരിക്കളയാന്‍ നോക്കുകയാണ്. സന്ദീപ് നായര്‍ സംഘിയാണെന്ന് കൊങ്ങിമാരും അതല്ല കൊങ്ങിയാണെന്ന് സംഘിമാരും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
സന്ദീപിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു. വിവിധയിടങ്ങളില്‍ ഡ്രൈവറായി ജോലിനോക്കി. എട്ടുവര്‍ഷത്തോളം നഗരത്തിലെ പലരുടെയും ഡ്രൈവറായി ജോലിനോക്കി. ബി.ജെ.പി കൗണ്‍സിലറുടെ സ്ഥാപനത്തിലായിരുന്നു സന്ദീപ് അവസാനമായി ഡ്രൈവറായി ജോലിനോക്കിയിരുന്നത്. ശേഷം 2019 ഡിസംബറിലാണ് 'കാര്‍ബണ്‍ ഡോക്ടര്‍' എന്ന വര്‍ക്ഷോപ് തുടങ്ങിയത്. ഈ സ്ഥാപനത്തില്‍ സ്വപ്നക്കും സരിത്തിനും നിക്ഷേപമുണ്ടെന്ന വിവരങ്ങളും പുറത്തുവരികയാണ്.
വര്‍ക്ഷോപ് തുടങ്ങിയശേഷം മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള രണ്ട് ആഡംബര കാറുകള്‍ വാങ്ങി. അരുവിക്കരക്ക് സമീപം കുമ്മി എന്ന സ്ഥലത്ത് വാടകക്ക് വീടെടുത്ത് അവിടേക്ക് താമസം മാറ്റി. ശ്രീലങ്ക, മക്കാവോ, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്പ്പെടെയിടങ്ങളിലെ നിത്യ സന്ദര്‍ശകനായിരുന്നു. മുമ്പ് ബി.ജെ.പി അനുഭാവിയായിരുന്ന സന്ദീപ് ഇപ്പോള്‍ സി.പി.എം അനുഭാവിയാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ കാണാന്‍ സാധിക്കുന്നത്.
സന്ദീപ് മുങ്ങിയതോടെ ബാക്കി കഥ മനസിലാകുന്നത് സന്ദീപിന്റെ അമ്മയില്‍ നിന്നാണ്. സ്വപ്ന സുരേഷിനെ താന്‍ നേരിട്ടുകണ്ടത് കാര്‍ബണ്‍ ഡോക്ടര്‍ എന്ന കട ഉദ്ഘാടനത്തിന് മാത്രമാണെന്ന് സന്ദീപിന്റെ മാതാവ് ഉഷ പറഞ്ഞു. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയില്ല. സന്ദീപിന്റെ ഭാര്യക്ക് സ്വപ്നയെ പരിചയമുണ്ട്. പണം സ്വര്‍ണമാക്കി മാറ്റുന്നതിനും കാറുകള്‍ വാങ്ങുന്നതും സന്ദീപിന് ഹരമായിരുന്നു. മകന്റെ മറ്റ് ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സന്ദീപ് ബി.ജെ.പിക്കാരനെന്ന് സി.പി.എം അല്ലെന്ന് ബി.ജെ.പിയും ആണയിടുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന ആരോപണം സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് തള്ളി. സന്ദീപ് ബി.ജെ.പിയുടെ പ്രധാന പ്രവര്‍ത്തകനാണെന്ന് അദ്ദേഹം തിരിച്ചടിച്ചു. സന്ദീപിന് സി.പി.എം ബ്രാഞ്ച് അംഗത്വമുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ മാതാവ് ഉമ പിന്നീട് മകന് ബി.ജെ.പി പ്രവര്ത്തകന് തന്നെയാണെന്ന് തിരുത്തി.
എന്നാല്‍, ഈ പ്രസ്താവന ശരിയല്ലെന്നും ബി.ജെ.പിയുമായി സന്ദീപിന് ഒരു ബന്ധവുമില്ലെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ് വ്യക്തമാക്കി. പ്രചാരവേലക്ക് ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് ആനാവൂര്‍ നാഗപ്പന് പറഞ്ഞു. ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ്.കെ.പി. രമേശിന്റെ സ്റ്റാഫാണ് സന്ദീപെന്ന് ആനാവൂര്‍ പറഞ്ഞു.
സന്ദീപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനുമൊത്ത് നില്‍ക്കുന്നതാണ്. എസ്.കെ.പി. രമേശ് അടക്കം നേതാക്കന്മാര്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയാറാവുന്ന ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ സന്ദീപിനെ സി.പി.എം പ്രവര്‍ത്തകനായി ചിത്രീകരിച്ച് അപവാദപ്രചാരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്ത്തകനാണെങ്കില് സ്വന്തം കടയുടെ ഉദ്ഘാടനത്തിന് എന്തുകൊണ്ട് ഒരു ബി.ജെ.പി നേതാവിനെ പോലും വിളിച്ചില്ലെന്നു വി.വി രാജേഷ് ചോദിച്ചു. ഈ ചോദ്യ കുരുക്കില്‍ വാ പൊളിക്കുകയല്ലാതെ നമുക്ക് വേറെ മാര്‍ഗമില്ല.
"
https://www.facebook.com/Malayalivartha
























