ശേഷം സ്‌ക്രീനില്‍... കേരളത്തെ ഇളക്കി മറിച്ച സ്വര്‍ണക്കടത്ത് കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരന്‍ പ്രധാനമന്ത്രി സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നിര്‍ദേശം നല്‍കി; പ്രാഥമിക വിവരങ്ങള്‍ കേട്ട് കണ്ണ് തള്ളിയ അജിത് ഡോവല്‍ നിര്‍ണായക നീക്കങ്ങളിലേക്ക്

വെറുമൊരു സ്വപ്നയില്‍ ഒതുങ്ങിയിരുന്ന സ്വര്‍ണക്കടത്ത് കേസിലെ കണ്ണികളെ കടല്‍ കടന്ന് പൊക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ഉന്നതരുടെ സ്വാധീനത്തില്‍ നടന്ന കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ വിശദ വിവരങ്ങള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോര്‍ട്ട് തേടി. മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പുലിയെ ഇറക്കി സ്വര്‍ണക്കടത്ത് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റിനെ കേരളത്തിലേക്ക് അയച്ചത്.
അതേസമയം ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി വിദേശകാര്യമന്ത്രാലയത്തിനു കസ്റ്റംസ് കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് കേസിന്റെ വിശദാംശങ്ങള്‍ തേടുകയും യുഎഇ കോണ്‍സുലറ്റുമായും വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് അജിത് ഡോവലും കേസിന്റെ വിവരങ്ങള്‍ തേടിയത്. ഇതുവരെയുള്ള അന്വേഷണ പുരോഗതി ധനമന്ത്രി നിര്‍മല സീതാരാമനും വി. മുരളീധരനും വിശദമായി ചര്‍ച്ച ചെയ്തു.
ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.ഭരണ സ്വാധീനം ഉപയോഗിച്ച് ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചു മാസങ്ങളായി ഐബി ഇതു സംബന്ധിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു.യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ഷാര്‍ഷ് ദ് അഫയ്‌റിന്റെ പേരില്‍ വന്ന പാഴ്‌സലില്‍ നിന്നു സ്വര്‍ണം പിടിച്ചതു കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്.
രാജ്യാന്തര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയമായതിനാല്‍, ശ്രദ്ധയോടെയാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നീക്കം. കൂടാതെ കേസ് സിബിഐക്കു വിട്ടതായും മാധ്യമ റിപോര്‍ട്ടുകള്‍ ഉണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായ കാര്യമായതിനാലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഴുവന്‍ കണ്ണികളും നിമയമത്തിന് മുന്നില്‍ എത്തും.
കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. സ്വര്‍ണ്ണക്കടത്ത് എങ്ങോട്ടാണ്, ആര്‍ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായി വിഷയമായതിനാലും കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ സിബിഐയ്ക്ക് മാത്രമേ കഴിയൂ. അതിനാലാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചത്. എത്രയും വേഗം കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് നാണക്കേടാകുന്നു. അതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമ്‌ബോള്‍ ഇനി ഹൈക്കോടതി ഉത്തരവ് വരും വരെ കാത്തിരിക്കേണ്ടിയും വരുമെന്ന വിലയിരുത്തലുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതോടെ സ്വപ്‌ന കേരളം വിട്ടിട്ടില്ലെന്ന് വ്യക്തമാകുകയാണ്. ഈ കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും ഇനി നിര്‍ണ്ണായകമാകും. എഫ് ഐ ആറില്‍ സ്വപ്നയെ ഇനിയും പ്രതിചേര്‍ത്തിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കസ്റ്റംസും സര്‍ക്കാരും എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
സ്വപ്‌നയേയും ഇപ്പോഴത്തെ ഭര്‍ത്താവിനേയും രണ്ട് മക്കളേയും കുറിച്ച് തുമ്പൊന്നും കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. ഇതിനിടെ സ്വപ്നയെ വകവരുത്താന്‍ സ്വര്‍ണ്ണ കടത്ത് കേസ് മാഫിയ ശ്രമിക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരുടെ സംരക്ഷണയിലാണ് സ്വപ്‌നയുള്ളതെന്നതില്‍ കസ്റ്റംസിന് വ്യക്തമായ വിവരം കിട്ടാത്തതും പ്രതിസന്ധിയാണ്. സ്വപ്‌നയുടെ വീട്ടുകാര്‍ക്ക് അവരെ കുറിച്ച് യാതൊരു അറിവുമില്ല. സ്വപ്‌നയുടെ സഹോദരന്‍ അടക്കമുള്ളവര്‍ ശത്രു സ്ഥാനത്തുമാണ്. സ്വപ്നയ്ക്കുള്ള ഉന്നത ബന്ധമാണ് പിടികൂടാന്‍ കഴിയാത്തതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കേന്ദ്രം ഇടപെട്ടതോടെ പുലിയിറങ്ങുക തന്നെ ചെയ്യുമെന്നും സ്വപ്നയെ ഉടന്‍ പൊക്കുമെന്നും തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha
























