ഭാര്യയുടെയും രണ്ടുവയസ്സുള്ള മകന്റെയും മുന്നില്‍ കുത്തേറ്റ് യുവാവ് മരിച്ചു.... സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍, മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

ഭാര്യയുടെയും രണ്ടുവയസ്സുള്ള മകന്റെയും മുന്നില്‍ കുത്തേറ്റ് യുവാവ് മരിച്ചു. മുണ്ടക്കയം ബൈപാസ് റോഡില്‍, പടിവാതുക്കല്‍ ആദര്‍ശ്(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആദര്‍ശിന്റെ പരിചയക്കാരന് കരിനിലം പുതുപറമ്പില്‍ ജയന്(43) പോലീസ്കസ്റ്റഡിയിലായി. മറ്റുരണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ കരിനിലത്തായിരുന്നു സംഭവം നടന്നത്.
ഭാര്യ ഹണിയോടും മകന് ആദിയോടുമൊപ്പം സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴി കാറിന് സൈഡ് കൊടുക്കുന്നതുമായുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
പോലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്ന ആദര്‍ശിന്റെ വാഹനം പുത്തന്‍ചന്തയ്ക്ക് സമീപം ജയന്റെ വാഹനത്തെ മറികടന്നു. കുറച്ചുദൂരം മാറ്റി വാഹനം നിര്‍ത്തിയ ജയനും പിന്നാലെയെത്തിയ ആദര്ശുംതമ്മില് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതിനുശേഷം ഇരുകൂട്ടരും മടങ്ങി.
അര്‍ധരാത്രിയോടെ തിരികെയെത്തിയ ആദര്‍ശുമായി ജയന്റെ വീടിനുസമീപം കരിനിലം റോഡില്‍ വീണ്ടും ൈകയാങ്കളിയുണ്ടായി. തുടര്‍ന്ന്, പ്രതികള്‍ ആദര്‍ശിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദര്‍ശിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോേളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മുണ്ടക്കയത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുഞ്ഞുമോനും വാസന്തിയുമാണ് ആദര്‍ശിന്റെ മാതാപിതാക്കള്‍. ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha
























