റോഡിലെ തര്‍ക്കം : യുവാവ് ഭാര്യയുടെയും മകന്റെയും മുന്നില്‍ കുത്തേറ്റ് മരിച്ചു

മുണ്ടക്കയത്തിനടുത്ത് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ കരിനിലം പോസ്റ്റോഫീസ് ജങ്ഷന് സമീപം വാഹനം മറികടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയുടെയും മകന്റയും മുന്പില് യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടു കരിനിലം പുതുപ്പറമ്പില്‍ ജയനെ(ക്രിമിനല്‍ ജയന്-43) പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
മുണ്ടക്കയം ചാച്ചിക്കവല പടിവാതുക്കല്‍ ആദര്ശാ(32)ണ്് കുത്തേറ്റ് മരിച്ചത്. മുണ്ടക്കയത്തെ ആക്രിവ്യാപാരിയായ ആദര്‍ശ് ചൊവ്വാഴ്ച രാത്രി 10.30-ന് ഭാര്യ ഹണി, മകന് ആദി എന്നിവരെ കൂട്ടി കരിനിലത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്ന വഴി വരിക്കാനി പെട്രോള്‍ പമ്പിനു സമീപം ജയന്റെ കാര്‍ റോഡിനു നടുവില്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു.
തന്റെ വാഹനത്തിനു കടന്നുപോകാനായി വണ്ടി മാറ്റണമെന്ന് ആദര്‍ശ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. വാഹനം കടത്തിവിട്ട ശേഷം ആദര്‍ശ് കരിനിലത്തെത്തി കാറില്‍നിന്നിറങ്ങി സുഹൃത്തിന്റെ വീട്ടിലേക്കു പോകുമ്പോള്‍ പിന്നാലെയെത്തിയ ജയന് വീണ്ടും വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇത് കൈയേറ്റത്തില്‍ കലാശിക്കുകയും ചെയ്തു.
പിന്നീട് ഇക്കാര്യം സംസാരിക്കാന്‍ ആദര്‍ശ് ജയന്റെ വീട്ടിലെത്തി. അവിടെ വച്ച് ജയന് ഭാര്യയുടെയും മകന്റെയും മുന്പില് വച്ച് ആദര്‍ശിനെ കുത്തി വീഴ്ത്തുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരുന്നു. ആദര്‍ശിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മുണ്ടക്കയത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുഞ്ഞുമോനും വാസന്തിയുമാണ് ആദര്‍ശിന്റ മാതാപിതാക്കള്‍.
https://www.facebook.com/Malayalivartha
























