സ്വപ്ന ലോകത്തെ ഭര്‍ത്താക്കന്‍മാര്‍... തട്ടിയവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുമെന്ന ലോകത്ത് സ്വപ്ന കാരണം ജീവിതം തുലാസിലായ രണ്ട് ഭാര്യമാര്‍; സന്ദീപ് നായര്‍ സ്വപ്ന സുരേഷിനോടൊപ്പം മുങ്ങിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഉത്തരം നല്‍കാനാകാതെ സന്ദീപിന്റെ ഭാര്യ സൗമ്യ; സ്വപ്ന കുടുംബം തകര്‍ത്തെന്ന് സരിത്തിന്റെ ഭാര്യ

ഒരുത്തന്‍ ചെയ്യുന്ന പാപകര്‍മ്മത്തിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും എന്നാണ് പ്രശസ്തമായ പുരാണ പഴംചൊല്ല്. അതിപ്പോള്‍ സ്വപ്ന സുരേഷിന് വേണ്ടിയാണോ എഴുതിയതെന്നറിയില്ല. അതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. സ്വപ്ന കാരണം എത്ര പേരുടെ ജീവിതമാ ഇതിനോടകം തകര്‍ന്നടിയുന്നത്. സ്പ്രിംഗ്ലറില്‍ പോലും തളരാത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേ കിടക്കുന്നു. കൂടാതെ നിരവധി ഉന്നതരുടേയാണ് ഉറക്കം സ്വപ്ന കെടുത്തുന്നത്. ഭരണ പ്രതിപക്ഷമില്ലാതെ എത്ര നേതാക്കളാ വെറുമൊരു ഫോട്ടോയില്‍ വന്നത് കാരണം തീ തിന്നുന്നത്. ഇതൊക്കെ എന്തോന്ന് തീ. സ്വപ്ന കാരണം യഥാര്‍ത്ഥ തീ തിന്നവരാണ് സന്ദീപ് നായരുടേയും സരിത്തിന്റേയും ഭാര്യമാര്‍. ഈ ഭര്‍ത്താക്കന്‍മാര്‍ കൂടെയുള്ളപ്പോഴും സൈ്വര്യമില്ല ഇപ്പോഴും സൈ്വര്യമില്ല. സ്വര്‍ണക്കടത്തലില്‍ ഭര്‍ത്താക്കന്‍മാരുടെ പങ്ക് അന്വേഷണ സംഘം ഇവരോടും തേടുമ്പോള്‍ ആകെ അങ്കലാപ്പിലാണ് ഇവരുടെ വീട്ടുകാര്‍.
സ്വപ്ന കാരണം തന്റെ ജീവിതം തകര്‍ന്നെന്നാണ് സരിത്തിന്റെ ഭാര്യ പറയുന്നത്. 2 വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. മകളെ വളര്‍ത്താനായി മാത്രമാണു താന്‍ ജീവിക്കുന്നതെന്നും അവര്‍ പറയുമ്പോള്‍ ബാക്കി ഊഹിക്കാവുന്നതേയുള്ളൂ.
അതേസമയം സന്ദീപ് നായര്‍ ഒളിവിലായതിനാല്‍ അതിന്റെ മുഴുവന്‍ ടെന്‍ഷനും അനുഭവിക്കുന്നത് ഭാര്യ സൗമ്യയാണ്. ഈ ചെറിയ പ്രായത്തില്‍ അവര്‍ അനുഭവിക്കേണ്ടി വന്ന വേദനകള്‍ വിവരണത്തിനതീതമാണ്. കസ്റ്റംസുകാര്‍ വീട്ടില്‍ നിന്നാണ് ചോദ്യം ചെയ്യാനായി എറണാകുളത്ത് കൊണ്ട് പോയത്. നാട്ടുകാരുടേയും വീട്ടുകാരുടേയും മുമ്പില്‍ തലകുനിച്ച് പോയിരിക്കുകയാണവര്‍. ഐബി, റേ ഉദ്യോഗസ്തര്‍ സൗമ്യയെ ചോദ്യം ചെയ്തു.
മണിക്കൂറുകളോളമാണ് സൗമ്യയെ ചോദ്യം ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് സൗമ്യയെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചത്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ മൊഴിനല്‍കിയിട്ടുണ്ട്. സ്വപ്നയെ മാഡം എന്നു വിളിക്കണമെന്നാണ് സന്ദീപ് നിര്‍ദേശിച്ചത്. ചില സംശയങ്ങള്‍ തോന്നിയിരുന്നെങ്കിലും സ്വര്‍ണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം. കേസില്‍ സൗമ്യയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് സൂചന.
അതേസമയം വിവാദ നായിക സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി പറഞ്ഞ് മൂത്ത സഹോദരന്‍ െ്രെബറ്റ് സുരേഷും രംഗത്തെത്തിയിട്ടുണ്ട്. യുഎസില്‍ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയില്‍ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണ് 17 വയസുവരെ കഴിഞ്ഞത്.
ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതല്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാന്‍ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണിയെന്നും സഹോദരന്‍ വെളിപ്പെടുത്തി.
എനിക്കു മനസിലാക്കാന്‍ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടില്‍ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കള്‍ ഉപദേശിച്ചതോടെ ഉടന്‍ യുഎസിലേക്കു മടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിന്നീടു നാട്ടില്‍ എത്തിയിട്ടില്ല.
എന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോണ്‍സുലേറ്റില്‍ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയ സഹോദരനും കുടുംബസ്വത്തില്‍ അവകാശം ഉന്നയിച്ചിട്ടില്ലെന്നും ബ്രൈറ്റ് പറഞ്ഞു.
സരിത്തും സ്വപ്നയുമായും അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ്. കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രവുമായി ബന്ധപ്പെടുന്നതായാണ് വിവരം. എന്‍.ഐ.എ. അടക്കമുള്ള ദേശീയ അന്വേഷണ ഏജന്‍സികളും കേസില്‍ വിവരശേഖരണം നടത്തുന്നു. കേസില്‍ സരിത്തിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. ഇതിനായി കസ്റ്റംസ് സംഘം കോടതിയില്‍ അപേക്ഷനല്‍കും.
https://www.facebook.com/Malayalivartha
























