കോവിഡ്: ആംബുലന്‍സില്‍ നിന്നും ചാടിയോടാന്‍ ശ്രമിച്ച പ്രവാസിയെ കീഴ്പ്പെടുത്തി

പ്രവാസി യുവാവിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു വിമാനത്താവളത്തില്‍ നിന്നു എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകവേ ആംബുലന്‍സ് ഡ്രൈവറെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേര്‍ന്നു പിടികൂടി. പുളിഞ്ചോട് കവലയില്‍ രാത്രി 8-നായിരുന്നു സംഭവം.
ട്രാഫിക് സിഗ്നലില്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോഴാണ് ദമാമില്‍ നിന്നെത്തിയ ഇയാള്‍ അപ്രതീക്ഷിതമായി ഡ്രൈവറുടെ മുഖത്ത് ഇടിച്ചു പരുക്കേല്പിച്ചത്. തുടര്‍ന്നു വാഹനത്തിന്റെ ചില്ലു തകര്‍ത്ത് വാതില്‍ തുറന്നു പുറത്തേക്കോടി.
ഡ്രൈവറും സഹായിയും പിന്നാലെ പാഞ്ഞു. പിടികൂടിയപ്പോള്‍ വീണ്ടും ആക്രമിച്ചു കടന്നുകളയാന്‍ നോക്കിയെങ്കിലും പൊലീസ് സഹായത്തോടെ കീഴ്പ്പെടുത്തി. കയ്യും കാലും കയറിട്ടു കെട്ടിയാണ് തിരികെ ആംബുലന്‍സില്‍ കയറ്റിയത്.
ആഫ്രിക്കയില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിയുമ്പോള്‍ അതു ലംഘിച്ച് നഗരത്തില്‍ കറങ്ങാനിറങ്ങിയ യുവാവും പൊലീസ് പിടിയിലായി.
https://www.facebook.com/Malayalivartha
























