Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

മാനസിക വെല്ലുവിളി നേരിടുന്ന 30 കാരൻ്റെ ജനനേന്ദ്രിയം വെട്ടുകത്തി കൊണ്ട് പൊള്ളിച്ചു; 8 മണിക്കൂറോളം കൊടിയ പീഡനം; യാതൊരു തുകയുമില്ലാത്ത ബാഗ് തമ്പാനൂർ ബസ്സ്റ്റാൻ്റിന് സമീപത്തെ കംഫർട്ട് സ്റ്റേഷൻ ലോക്കറിൽ പൂട്ടി വച്ച ശേഷം 45,000 രൂപയും മൊബൈലും അജേഷ് മോഷ്ടിച്ചു കൊണ്ടുപോയെന്ന് ക്വട്ടേഷൻ; തമ്പാനൂർ സ്റ്റാൻ്റിലെ 6 ഒട്ടോറിക്ഷാ ഡ്രൈവർമാരടക്കം 7 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്  

09 JULY 2020 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

മാനസിക വെല്ലുവിളി നേരിടുന്ന നിരപരാധിയായ 30 കാരനെ ബാഗ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട കൊലപാതകം നടത്തിയ കേസിൽ ഏഴു പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്. യാതൊരു തുകയുമില്ലാത്ത ബാഗ് തമ്പാനൂർ കംഫർട്ട് സ്റ്റേഷൻ ലോക്കറിൽ പൂട്ടി വച്ച ശേഷം ഏതോ വിധത്തിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കിട്ടാനായി തുകയും മൊബൈലും അടങ്ങുന്ന ബാഗ് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് പരീക്ഷണാർത്ഥം ബാഗുടമ ക്വട്ടേഷൻ നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സദാചാര പോലീസ് ചമഞ്ഞ് ആൾക്കൂട്ട കൊലപാതകം നടത്തിയ കേസിൽ തലസ്ഥാനത്തെ തമ്പാനൂർ ബസ്റ്റാൻ്റിന് സമീപത്തെ റിക്ഷാ സ്റ്റാൻ്റിലെ ആറ് ഓട്ടോറിക്ഷാ ഡ്രൈവർമാരടക്കം ഏഴു പ്രതികളെ ഹാജരാക്കാനാണുത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ആഗസ്റ്റ് 10 ന് എല്ലാ പ്രതികളെയും ഹാജരാക്കാനാണുത്തരവിട്ടത്.


തിരുവല്ലം പാപ്പാൻചാണി സ്വദേശി അജേഷിനെ ( 30 ) യാണ് ക്രൂരമായി മർദ്ദിച്ചും ജനനേന്ദ്രിയത്തിൻ പൊള്ളലേൽപ്പിച്ചും 8 മണിക്കൂറോളം കൊടിയ പീഢനമേൽപ്പിച്ച് ചെയ്യാത്ത കുറ്റത്തിന് കൊലപ്പെടുത്തിയത്.
തമ്പാനൂർ ബസ്സ്റ്റാൻ്റിൽ ഉറങ്ങവേ തൻ്റെ ബാഗും ബാഗിലുണ്ടായിരുന്ന 45,000 രൂപയും മൊബൈൽ ഫോണും അജേഷ് മോഷ്ടിച്ചുവെന്നും വീണ്ടെടുത്ത് തന്നാൽ പകുതി തുക പാരിതോഷികം നൽകാമെന്നും വാഗ്ദാനം നൽകി പരീക്ഷണാർത്ഥം ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ക്വട്ടേഷൻ നൽകിയ നെയ്യാർഡാം കള്ളിക്കാട് മരുതുംമൂട് ഗംഗാ സ്മാരകത്തിന്‌ സമീപം ഉത്രാടം നിവാസിൽ സജി എന്ന സജിമോൻ ( 35 ) , ഓട്ടോ റിക്ഷാ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാരായ ശംഖുമുഖം ലെനാ റോഡ് റോസ് ഹൗസിൽ ജിനേഷ് വർഗ്ഗീസ് ( 28 ) , കരമന മിത്രാ നഗർ മാടൻ കോവിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷഹാബുദീൻ എന്ന നസീർ ( 43 ) , നേമം മനുകുലാദിച്ച മംഗലം ജെ.പി. ലെയ്നിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ( 29 ) , അസിം ( 35 ) , ചെറിയതുറ ഫിഷർമെൻ കോളനിയിൽ സജൻ ( 33 ) , റോബിൻസൺ എന്ന കുഞ്ഞുമോൻ ( 33 ) എന്നിവരാണ് ആൾക്കൂട്ട കൊലപാതക കേസിലെ ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ.

2019 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജേഷിനെ ഡ്രൈവർമാർ ഓട്ടോയിൽ ചെന്ന് വണ്ടിത്തടം ജംഗ്ഷന് സമീപത്തു നിന്നും പിടികൂടി പാപ്പാൻചാണിയിലെ പണി പൂർത്തിയാകാത്ത വീട്ടിലെത്തിച്ചു. തുടർന്ന് തുകയും മൊബൈലുമടങ്ങുന്ന '' മോഷ്ടിച്ച '' ബാഗ് ആവശ്യപ്പെട്ട് 8 മണിക്കൂറോളം ക്രൂരമായും മൃഗീയമായും മർദ്ദിച്ചും വെട്ടുകത്തി കൊണ്ട് പൊള്ളിച്ചും കൊലപ്പെടുത്തുകയായിരുന്നു. അടുക്കള മുറിയിലെത്തിച്ച അജേഷിൻ്റ കൈകൾ പിന്നിൽ കെട്ടിയ ശേഷം അവിടെയുണ്ടായിരുന്ന സ്ലാബിന് മുകളിലിരുത്തി. തുടർന്ന് നെഞ്ചിലും തലയിലുമായി ജിനേഷ് വർഗ്ഗീസ് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തറയിൽ വീണ അജേഷിനെ മറ്റു പ്രതികൾ ഉയർത്തി നിർത്തി. അരുണും ജിനേഷും ചേർന്ന് ചുള്ളിക്കമ്പ് വെട്ടാനെന്ന് പറഞ്ഞ് അയൽ വീട്ടിൽ ചെന്ന് വെട്ടു കത്തി വാങ്ങിച്ചു. തുടർന്ന് വീട്ടു വളപ്പിലുണ്ടായിരുന്ന മുളങ്കൂട്ടത്തിൽ നിന്ന് കമ്പുകൾ വെട്ടിയ ശേഷം അജേഷിനെ മൂന്നു മണിക്കൂറോളം തല്ലി.

അടിയേറ്റ് അവശനായ അജേഷിനെ അടുക്കളയിലെ സ്ലാബിൽ കിടത്തി. ബാഗ് എവിടെയെന്ന് ചോദിച്ചിട്ടും മറുപടി പറയാതിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും ഓലച്ചൂട്ടും തീയിട്ട് വെട്ടുകത്തിയെടുത്ത് ചൂടാക്കി സ്ലാബിന് മുകളിൽ കിടക്കുകയായിരുന്ന അജേഷിൻ്റെ ജനനേന്ദ്രിയത്തിലും മുതുകിലും അടിവയറിലും ജിനേഷ് പൊള്ളിച്ചു. പിന്നാലെ മറ്റുള്ളവരും പൊള്ളലേൽപ്പിച്ചു. വേദന സഹിക്ക വയ്യാതെ മോഷ്ടിച്ച ബാഗ് വണ്ടിത്തടത്തുള്ള കൂട്ടുകാരൻ മുകേഷിൻ്റെ പക്കലുണ്ടെന്ന് പറഞ്ഞു. ഇതോടെ അജേഷിനെ വലിച്ച് താഴെയിട്ട ശേഷം പ്രതികൾ മുകേഷിനെ അന്വേഷിച്ചു പോയി. അവിടെയെത്തിയെങ്കിലും മുകേഷിനെ കാണാത്തതിനാൽ തിരിച്ചു പോയി.

അവശ നിലയിലായ അജേഷിനെ പരിസരവാസികൾ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. 16 ന് അജേഷ് മരിച്ചു. അജേഷിനെ വണ്ടിത്തടത്ത് വച്ച് പിടികൂടി മർദ്ദിക്കുന്ന രംഗങ്ങൾ ചിലർ മൊബൈലിൽ പകർത്തിയതാണ് കേസിന് തുമ്പുണ്ടാക്കിയത്.

സജിമോനെ അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ തെളിവെടുപ്പിൽ അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ട ബാഗ് ഉടമയായ ഇയാൾ തന്നെ പോലീസിന് കാണിച്ചു കൊടുത്തു. ഡിസംബർ 17ന് ഉച്ചക്ക് രണ്ട് മണിയോടെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ബാഗ് കംഫർട്ട് സ്റ്റേഷനിലുണ്ടെന്ന് ഇയാൾ പറഞ്ഞത്. തമ്പാനൂർ ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷനിലെ ലോക്കറിൽ നിന്നാണ് പോലീസ് ബാഗ് കണ്ടെത്തിയത്. സജിമോൻ ബാഗ് ഇവിടെ കൊണ്ടു വച്ച ശേഷം ഏതോ വിധത്തിൽ നഷ്ടപ്പെട്ട മൊബൈലിന് വേണ്ടി കള്ളക്കഥയുണ്ടാക്കുകയായിരുന്നു. ബാഗിൽ 45000 ഇല്ലെന്നതിനാലാണ് ബോധപൂർവ്വം ഓട്ടോക്കാർക്ക് തുക വീണ്ടെടുത്തു നൽകിയാൽ 20,000 രൂപ വ്യാജ വാഗ്ദാനം നൽകിയത്. ഇല്ലാത്ത തുക ഒരിക്കലും വീണ്ടെടുക്കാനാവില്ലെന്ന ഉറപ്പുള്ളതിനാലാണ് വ്യാജ വാഗ്ദാനം ഓട്ടോക്കാർക്ക് നൽകിയത്.

2020 മാർച്ച് 13 നാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( ന്യായവിരുദ്ധമായി സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ ) , 148 ( മാരകായുധങ്ങളുപയോഗിച്ച് ലഹളയുണ്ടാക്കൽ ) , 149 ( ന്യായവിരുദ്ധ സംഘത്തിലെ അംഗമാകൽ ) , 114 ( കുറ്റകൃത്യം നടക്കുമ്പോൾ പ്രേരകൻ സന്നിഹിതനാകൽ ) , 449 ( വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഭവന കൈയ്യേറ്റം ) , 342 ( അന്യായ തടങ്കലിൽ വയ്ക്കൽ ) , 364 ( കൊലപ്പെടുത്തുന്നതിലേക്കായുള്ള തട്ടിക്കൊണ്ടു പോകൽ ) , 323 ( സ്വേച്ഛയാ ദേഹോപദ്രവമേൽപ്പിക്കൽ ) , 324 ( മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കൽ ) , 302 ( കൊലപാതകം ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (11 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (37 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

Malayali Vartha Recommends