ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റി വിലപിച്ച് കൊണ്ടുള്ള ആത്മഹത്യ കുറിപ്പ്; നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ഞെട്ടിയത് ഒരു നാട്; പരിശോധന ഫലത്തിൽ ഭാര്യക്ക് കോവിഡ് ; മരണത്തിന് പിന്നിലെ യാഥാർത്ഥ കാരണം ?

ആലപ്പുഴ ചെന്നിത്തലയിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരമാണ് . മരിയക്ക് നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകറിച്ചിരിക്കുകയാണ് . മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. എന്നാൽ ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിനു (30) രോഗമില്ല. എന്നാൽ ദേവികയുടെ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തമല്ല. ദമ്പതികളെ ചൊവ്വാഴ്ച വാടകവീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജിതിൻ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത് . ദേവിക കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു . ഇവർ നാലു മാസമായി ചെന്നിത്തല മഹാത്മ സ്കൂളിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. രണ്ട് വർഷം മുൻപ് ജിതിനോടൊപ്പം ദേവിക ദാസ് പോയതിനു കുറത്തികാട് പൊലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്.
പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തിൽ താമസിക്കുകയായിരുന്നു.പ്രായപൂർത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാർച്ച് 18ന് ചെന്നിത്തലയിൽ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്യുകയുമായിരുന്നു,.ജിതിൻ ജോലിക്ക് എത്താത്തതിനാൽ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങൾ കണ്ടത്. 2 ആത്മഹത്യാ കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പൊലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ചെങ്ങന്നൂർ ആർഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടെ സ്ഥിതീകരിച്ചിരിക്കുകയാണ് . കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യ കൊവിഡ് ബാധിതയാണെന്നാണ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥനത്ത് ഒരു കോവിദഃ മരണം കൂടെ സ്ഥിതീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























