കൊവിഡ് സൂപ്പര്‍ സ്പ്രെഡ്! പൂന്തുറയിലും സമീപവാര്‍ഡുകളിലും പരിശോധന വ്യാപകമാക്കി; കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തും
കൊവിഡ് സൂപ്പര്‍ സ്പ്രെഡ് റിപ്പോർട്ട് ചെയ്യപ്പെട്ട പൂന്തുറയിലും സമീപവാര്‍ഡുകളിലും പരിശോധന വ്യാപകമാക്കി. അതിതീവ്ര കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍പള്ളി വാര്‍ഡുകളിലും ബഫര്‍ സോണുകളായി പ്രഖ്യാപിച്ച ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, വലിയതുറ, വള്ളക്കടവ്, മുട്ടത്തറ വാര്‍ഡുകളിലാണ് കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തുക.
അതിതീവ്ര കണ്ടെയിന്മെന്റ് സോണുകളുമായി അതിര്‍ത്തി പങ്കിടുന്ന ബീമാപള്ളി ഈസ്റ്റ് വാര്‍ഡില്‍ ജനങ്ങള്‍ ആശങ്കയിലാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സജീന ടീച്ചര്‍ പറഞ്ഞു. രാവിലെ ഏഴ് മണി മുതല്‍ 11 വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും . എന്നാല്‍ ബീമാപള്ളി ഈസ്റ്റ് വാര്‍ഡില്‍ അരി വിതരണം നടക്കുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആരോപിക്കുകയുണ്ടായി . ബീമാപള്ളി ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് ശ്രവ പരിശോധന നടക്കുന്നത്. വീടുകളില്‍ നാളെ അണുനശീകരണം നടത്തുമെന്നും സജീന ടീച്ചര്‍ പറഞ്ഞു.
മുട്ടത്തറ വാര്‍ഡിലും ശ്രവ പരിശോധന ആരംഭിച്ചു. ഇവിടെ രോഗവ്യാപനം കുറവാണെന്നും 50 പേര്‍ക്ക് വീതം ശ്രവ പരിശോധന ആരംഭിച്ചതായും മുട്ടത്തറ വാര്‍ഡ് കൗണ്‍സിലര്‍ അഞ്ജു പറഞ്ഞു. ബഫര്‍ സോണായ വലിയതുറ വാര്‍ഡില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ സമീപ വാര്‍ഡുകളില്‍ രോഗവ്യാപനമുണ്ടായതോടെ ജാഗ്രതയുടെ ഭാഗമായി ഇവിടെയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും ബോധവത്കരണ നടപടികള്‍ വാര്‍ഡ് തലത്തില്‍ സ്വീകരിച്ചതായും വലിയതുറ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ പാട്രിക് വ്യക്തമാക്കി. വള്ളക്കടവ്, ബീമാപള്ളി വാര്‍ഡുകളിലും കര്‍ശന ജാഗ്രത തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha