2017 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ മരിച്ച മേജര്‍ പ്രസാദിന്റെ ഭാര്യ ഗൗരി പ്രസാദ് മഹാദിക് ആണ് ഭർത്താവിനോടുള്ള ആദര സൂചകമായി സൈന്യത്തിൽ ചേർന്നതിനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഭിനന്ദിച്ചു
2017 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ മരിച്ച മേജര്‍ പ്രസാദിന്റെ ഭാര്യ ഗൗരി പ്രസാദ് മഹാദിക് ആണ് ഭർത്താവിനോടുള്ള ആദര സൂചകമായി സൈന്യത്തിൽ ചേർന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആണ് ഗൗരി പ്രസാദ് മഹാദിക്കിനെ അഭിനന്ദിച്ചത്
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമാണ് ഗൗരി... അവരുടെ അസാധാരണമായ കഥ അഭിമാനമാണെന്നും സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു...
ഭര്‍ത്താവിന്റെ മരണശേഷം സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ച ഗൗരിക്ക് രണ്ടാം ശ്രമത്തിൽ സര്‍വീസ് സെലക്ഷന് ബോര്‍ഡ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ യോഗ്യത നേടാനായി . ഓഫീസേഴ്സ് ട്രെയിനിംഗിന് അക്കാദമിയിലെ പരിശീലനത്തിന് ശേഷം മാര്‍ച്ചില്‍ ഗൗരി ലെഫ്റ്റനന്റായി ചുമതലയേറ്റു.
ഇതിനു മുൻപ് അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായിരുന്നു ഗൗരി .. 2015 ലാണ് പ്രസാദും ഗൗരിയും തമ്മില്‍ വിവാഹിതരാകുന്നത്.
https://www.facebook.com/Malayalivartha