കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഉന്നതതലങ്ങളിലേയ്ക്ക്
കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഉന്നത തലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന് കസ്റ്റംസ്. കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യ സുരക്ഷയെയും സാമ്ബത്തിക ഭദ്രതയെയും ബാധിക്കുന്നതാണെന്നും കസ്റ്റംസിന്റെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പിടിയിലായ സരിത്ത് ഒരു കണ്ണി മാത്രമാണ്. അന്വേഷണം മറ്റുള്ളവരിലേയ്ക്കും നീങ്ങണം. അതിന് സരിത്തിനെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്. വിഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു പ്രതിഭാഗം വാദം. പിടിച്ചെടുത്ത രേഖകള്‍ സരിത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കുന്നതിന് കസ്റ്റഡി ആവശ്യമാണെന്ന് കസ്റ്റംസ് അഭിഭാഷകന് പറഞ്ഞു. ഫോണില്‍ നിന്നു നീക്കം ചെയ്ത കാര്യങ്ങള്‍ വീണ്ടെടുക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ നിലപാട് അംഗീകരിച്ചാണ് സരിത്തിനെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. സരിത്തിനായി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha