'ഡിജി ഡ്രീംസ്' സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മമ്മൂട്ടിയും
'ഡിജി ഡ്രീംസ്' സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിക്ക് കീഴില്‍ മലപ്പുറത്തെ നിര്‍ധനരായ 20വിദ്യാര്‍ത്ഥികള്‍ക്ക് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ വക സ്മാര്‍ട്ട് ഫോണുകള്‍. മുസ്ലിംലീഗിന്റെ രാജ്യസഭാ എംപിയായ പി.വി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഈ പദ്ധതി. വെള്ളിയാഴ്ചയാണ് പദ്ധതി തുടക്കം കുറിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് മലപ്പുറം ചാലിയാര്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം അകമ്ബാടം പാലച്ചുവടില്‍ ഓണ്‍ലൈന്‍ വഴി സിനിമാതാരം മമ്മുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതിയിലൂടെ നിര്‍ധനരായ 20 വിദ്യാര്‍ത്ഥികള്‍ക്ക് മമ്മുട്ടിയുടെ വകയായുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.വി അബ്ദുല്‍ വഹാബ് എംപി സമ്മാനിക്കും. പി.കെ. ബഷീര്‍ എംഎല്‍എ അധ്യക്ഷനാവും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ അമല്‍ കോളജിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ഫോണും, ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കും. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിങ്, അരോഗ്യ, സാംസ്കാരിക, ബോധവല്കരണ പരിപാടികള്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. കൂടാതെ മാതാപിതാക്കള്‍ക്കും ക്ലാസ് നല്‍കും.
https://www.facebook.com/Malayalivartha