ഇന്ധനവില വര്‍ദ്ധനവിനെതിരെ ഓട്ടോ-ടാക്സി ജീവനക്കാര്‍ ഇന്ന് സംസ്ഥാനവ്യാപകമായി പണിമുടക്കും... രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണു പണിമുടക്ക്
കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില അടിക്കടി കൂട്ടുന്നതിനെതിരേ ഓട്ടോ-ടാക്സി ജീവനക്കാര്‍ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി പണിമുടക്കും. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണു പണിമുടക്ക്.
എന്നാല്‍, എല്ലാ സമരകേന്ദ്രങ്ങളിലും രോഗികള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക വാഹനങ്ങളും ആംബുലന്‍സും ക്രമീകരിക്കും. കണ്ടെയ്ന്മെന്റ് സോണുകളിലൊഴികെ കേന്ദ്രസര്‍ക്കാര്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha