ആഗസ്റ്റ് വരെ ഓണ്‍ലൈന്‍ പഠനം തുടരേണ്ടി വരും... നിലവിലെ സാഹചര്യത്തില്‍ ഓഗസ്റ്റുവരെ സ്കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...

ആഗസ്റ്റ് വരെ ഓണ്‍ലൈന്‍ പഠനം തുടരേണ്ടി വരും... നിലവിലെ സാഹചര്യത്തില്‍ ഓഗസ്റ്റുവരെ സ്കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. . സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പിന്നെയും തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി . സ്കൂള്‍ തുറക്കാന്‍ സാഹചര്യമുണ്ടായാല്‍ ഒരുനിമിഷം കളയാതെ അതുചെയ്യും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 15 ദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടേണ്ടി വന്നു. ആ ദിവസങ്ങളും ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ദിവസങ്ങളുമൊഴിവാക്കിയതിനു ശേഷമുള്ള 39 ദിവസങ്ങള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സാണിപ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്.
സ്കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ വഴിയാണ് കിറ്റുകള്‍ വീടുകളില്‍ എത്തിക്കുക.
"
https://www.facebook.com/Malayalivartha
























