ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍... വെറുമൊരു കേന്ദ്രാന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പ്രധാമന്ത്രിയുടെ നിര്‍ദേശ പ്രകാരം അമിത്ഷാ നല്‍കിയത് എന്‍.ഐ.എ. അന്വേഷണം; സ്വര്‍ണക്കണ്ണികളെ പൂട്ടാന്‍ രാജതന്ത്രം മെനഞ്ഞ് വിശ്വസ്തന്‍ അജിത് ഡോവലും; വിദേശത്ത് നേരിട്ട് പോയി അന്വേഷിക്കാന്‍ കഴിയുന്ന എന്‍.ഐ.എ. എത്തുന്നതോടെ സ്വര്‍ണമാഫിയകള്‍ പത്തിമടക്കിത്തുടങ്ങി

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈസിയായി ഊരുമെന്ന ഘട്ടം വന്നപ്പോള്‍ നിര്‍ണായക നീക്കം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത്ഷാ വളരെ വേഗത്തില്‍ തീരുമാനമെടുത്തപ്പോള്‍ ഒരു പുലിയെ പ്രതീക്ഷിച്ച കേരളത്തിന് കിട്ടിയത് പുപ്പുലിയേയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് കാര്യങ്ങള്‍ വിശലകനം ചെയ്യുന്നുണ്ട്. ഇനിയെല്ലാം എന്‍ഐഎ നോക്കിക്കൊള്ളും.
തിരുവനന്തപുരത്ത് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ അന്താരാഷ്ട്ര ഭീകരബന്ധമുള്ള മാഫിയ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ എന്‍.ഐ.എ ഏല്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് വിലയിരുത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ണായക നീക്കം. സ്വപ്‌നാ സുരേഷിനുള്ള നയതന്ത്ര, രാഷ്ട്രീയ സ്വാധീനം ഭീകരബന്ധമുള്ള മാഫിയ ഉപയോഗപ്പെടുത്തിയെന്നാണ് ഇന്റലിന്‍സ് വിവരം. അടുത്തിടെ എന്‍.ഐ.എയ്ക്ക് നിയമ ഭേദഗതിയിലൂടെ കൈവന്ന അധികാരമുപയോഗിച്ച് കള്ളക്കടത്തിന്റെ വിദേശ ബന്ധങ്ങളും അന്വേഷിക്കാനാകും. അതേസമയം, കേസില്‍ നിലവിലെ കസ്റ്റംസ് അന്വേഷണം തുടരും. എന്‍.ഐ.എ പ്രത്യേക കോടതിയില്‍ പുതിയ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനു ശേഷം, അതില്‍ കസ്റ്റംസ് ആക്ട് അനുസരിച്ചുള്ള വകുപ്പുകളും ചേര്‍ക്കും.
ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് ഭീകരബന്ധമുള്ളതായി നേരത്തേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹവാല ഉള്‍പ്പെടെയുള്ള അനധികൃത പണമിടപാടുകള്‍ക്ക് മൂക്കുകയര്‍ വീണതോടെയാണ് ഇവര്‍ സ്വര്‍ണക്കടത്തിലേക്കു തിരിഞ്ഞത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ ദുരുപയോഗപ്പെടുത്തിയുള്ള പങ്കാണ് അന്വേഷിക്കുക. കേസില്‍ കാരിയര്‍മാരുടെ വിവരമേ പുറത്തു വന്നിട്ടുള്ളൂ. വന്‍ സ്രാവുകളുടെ വിശദാംശങ്ങള്‍ വരാനുണ്ട്. അതിന് എന്‍ഐഎ അന്വേഷണം ഉപകരിക്കും.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിവരങ്ങള്‍ നേരിട്ട് വിശലകനം ചെയ്യുന്നുണ്ട്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയത് സംബന്ധിച്ച് ഡോവല്‍ യു.എ.ഇ അധികൃതരുമായി സംസാരിച്ചിരുന്നു. സത്യം പുറത്ത് വരാന്‍ യുഎഇയ്ക്കും സമ്മതമായതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.
അതിനിടെ എന്‍.ഐ.എ വന്നാല്‍ എന്താണ് ഗുണമെന്നാണ് പലര്‍ക്കും സംശയം. ആരാണോ സ്വര്‍ണം കൊണ്ട് വന്നത് ആ കാരിയര്‍മാരെ പിടികൂടുന്നതോടെ സ്വര്‍ണക്കടത്ത് കേസുകള്‍ അവസാനിക്കുന്ന രീതിയാണി ഇപ്പോള്‍ ഉള്ളത്. ആര് കയറ്റി വിട്ടു. അത് ഏത് മുതലാളിക്ക് എത്തി എന്നത് ഇപ്പോഴും അജ്ഞാതം. അതായത് വമ്പന്‍ സ്രാവുകളെ പുറത്ത് കൊണ്ടുവരാന്‍ എന്‍ഐഎ അന്വേഷണം മാത്രമേ സഹായിക്കുകയുള്ളൂ.
സ്വര്‍ണം കൊടുത്തുവിടുന്നവരും വിമാനത്താവളത്തില്‍ വാങ്ങുന്നവരും കുടുങ്ങും. സ്വര്‍ണം വാങ്ങിയ പണത്തിന്റെയും വിറ്റഴിച്ച് നേടിയ പണത്തിന്റെയും വിവരങ്ങള്‍ അന്വേഷിക്കാം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കടത്തിലെ പണം ഉപയോഗിക്കുന്നത് കണ്ടെത്താം. മാത്രമല്ല വിദേശ ഏജന്‍സിയുമായി ചേര്‍ന്ന് അന്വേഷിക്കുകയും ചെയ്യാം. വിദേശത്ത് അറസ്റ്റും എളുപ്പമാണ്. അന്താരാഷ്ട്ര ബന്ധമുള്ള മാഫിയ ഉള്‍പ്പെട്ടെങ്കില്‍ അതു രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കുന്നത്. അതായത് കേരളത്തില്‍ ഏറെ കാലമായി വേരുപിടിച്ച സ്വര്‍ണ കടത്തിന്റെ കണ്ണികളെ വേരോടെ പുഴുതെറിയാന്‍ എന്‍.ഐ.ഐ. തന്നെ വേണം. എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























