സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജിതമാക്കുന്നതിനിടെ സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.. കള്ളക്കടത്ത് ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ഹര്‍ജിയില്‍

വിമാനത്താവള സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളക്കടത്ത് ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അഡ്വ. കെ രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയില്‍ ഹാജരാകുക.
കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള വ്യക്തിയുടെ നിര്‍ദേശപ്രകാരം ഈ സംഭവത്തില്‍ ഇടപെട്ടതായി സ്വപ്ന തന്നെ ജാമ്യപേക്ഷയിലൂടെ സമ്മതിച്ചിട്ടുണ്ടന്നാണ് കസ്റ്റംസ് കോടതിയെ അറിയിക്കുക. സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിക്കാന്‍ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നാണ് സ്വപ്ന പറയുന്നത്. കസ്റ്റംസിനു വേണ്ടി അഡ്വ കെ രാംകുമാറാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജിതമാക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.
"
https://www.facebook.com/Malayalivartha
























