പിന്മാറിയത് ഈ തന്ത്രത്തിന് മുന്നില്‍... ഇന്ത്യയെ പേടിപ്പെടുത്താമെന്നുള്ള ചൈനയുടെ വ്യാമോഹം മുളയിലേ നുള്ളി പ്രധാനമന്ത്രി; ചൈന ഒന്ന് തൊട്ടപ്പോള്‍ തന്നെ അവരുടെ സാമ്പത്തിക അടിത്തറ ഇളക്കി ഇന്ത്യ; ലോകം ഒന്നാകെ ഇന്ത്യന്‍ ചേരിയിലേക്ക് വരുന്നത് ഞെട്ടലോടെ കണ്ട് അവസാനം ആ തീരുമാനമെടുത്തു

കോവിഡിനിടെ ഇന്ത്യന്‍ മണ്ണ് വെട്ടിപ്പിടിക്കാമെന്നുള്ള ചൈനയുടെ വ്യാമോഹം മുളയിലേ നുള്ളിയിരിക്കുകയാണ് ഇന്ത്യ. ജവാന്മാരുടെ വിരമൃത്യുവിന് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്ന് ചൈനയെ ബോധ്യപ്പെടുത്തി. ഇനി ആക്രമിച്ചാല്‍ ആയുധമെടുക്കാനും നിര്‍ദേശം നല്കി. മാത്രമല്ല ചൈനയുടെ സാമ്പത്തിക അടിത്തറയിളക്കുന്ന നീക്കങ്ങളും ഇന്ത്യ നടത്തി. ഒരു ചൈനീസ് ഉത്പന്നങ്ങളെങ്കിലും ഇല്ലാത്ത ഒരു വീടു പോലും ഇന്ത്യയിലില്ല. നാം ഉപയോഗിക്കുന്ന ഫോണാകട്ടെ, ആപ്പാകട്ടെ, കളിപ്പാട്ടമാകട്ടെ എന്തിന് ചീനിച്ചട്ടി പോലും ചൈനയുടേതാണ്. അതായത് ഇന്ത്യയത് വേണ്ടെന്ന് വച്ചാല്‍ അതാര് വാങ്ങും. ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചപ്പോള്‍ തന്നെ ചൈനയ്ക്ക് കാര്യം പിടികിട്ടി. അതിന് പിന്നാലെയാണ് നരേന്ദ്ര മോദി സൈനികരെ സന്ദര്‍ശിച്ച് ആത്മവീര്യം നല്‍കിയത്.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ഇന്ത്യ ചൈന സംഘര്‍ഷം ഏറെക്കുറെ അവസാനിച്ച മട്ടാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യ ചൈന സൈനികര്‍ തര്‍ക്കപ്രദേശത്തു നിന്നു പിന്മാറി തുടങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച സംസാരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗാല്‍വാന്‍ താഴ്വരയില് നിന്നും ലഡാക്കിലെ പാങ്കോംഗ് സോയില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറാന് തുടങ്ങിയത്.
സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിന്മാറുന്നതെന്ന് ചൈന പറഞ്ഞെങ്കിലും അത് ഇന്ത്യയുടെ വലിയ വിജയം തന്നെയാണ്. ആയുധമെടുത്ത് യുദ്ധം ചെയ്യാതെ തന്നെ ചൈനയെ അടക്കി നിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നിരവധി അവകാശവാദങ്ങളുമായി രംഗത്തെത്തിയ ചൈനീസ് സൈന്യം ഒന്നും നേടാതെയാണ് പിന്‍വാങ്ങുന്നത്. ഇടക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ സൈനികരെയും നാശനഷ്ടങ്ങളും ഉണ്ടായതും ചൈനക്കാണ്.
എന്നാല്‍ ഈ സംഘര്‍ഷത്തിനു തൊട്ടുപിന്നാലെ ലോകം ഒന്നടങ്കം ഇന്ത്യക്ക് പിന്നാലെ അണിനിരക്കുന്നത് കണ്ടതോടെ ചൈന ഭയന്നു. ഇക്കാര്യത്തില്‍ അമേരിക്കയും റഷ്യവും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയുടെ കൂടെ നിന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ചൈനയ്ക്കും മനസിലായിരുന്നു.അവരുടെ സുഹൃത്തുക്കള്‍ പോലും എതിര്‍ത്തുപറയാന്‍ തുടങ്ങിയതോടെ പിന്മാറുകയല്ലാതെ വഴിയില്ലാതായി. ലോകത്ത് ബെയ്ജിങ്ങിനേക്കാള്‍ കൂടുതല്‍ ചങ്ങാതിമാര്‍ ഡല്‍ഹിക്കുണ്ടെന്ന് ചൈന മനസിലാക്കിയ ദിവസങ്ങളായിരുന്നു കണ്ടത്.
ലോകത്ത് ശാന്തിയും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മികച്ച ശക്തികളെല്ലാം ഇന്ത്യയോടൊപ്പം അണിനിരന്നു. അവരില്‍ ചിലര്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ ശക്തരായ അംഗങ്ങളാണെന്നത് ചൈന മനസിലാക്കിയിരുന്നു. ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രതികരണം മറ്റൊരുതലത്തിലായിരുന്നു. ട്രംപിന്റെ പൂര്‍ണ പിന്തുണ ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഇതോടൊപ്പം ദക്ഷിണ ചൈന കടലില്‍ മൂന്നു വിമാന വാഹിനി കപ്പലുകള്‍ വിന്യസിച്ച് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുക കൂടി ചെയ്തു. ഇതോടെ ചൈന പരുങ്ങലിലായി.
റഷ്യയുടെ കിഴക്കന്‍ നഗരമായ വ്ലാഡിവോസ്റ്റോക്കിന്റെ ഉടമസ്ഥാവകാശം ചില ചൈനീസ് മാധ്യമങ്ങള്‍ അവകാശപ്പെട്ടപ്പോള്‍ റഷ്യക്കാരും ചൈനക്കാരും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. ഇതും ചൈനയ്ക്ക് തിരിച്ചടിയായി. റഷ്യയുടെ പിന്തുണ ഇന്ത്യയ്ക്കൊപ്പം നിന്നു. റഷ്യയെ സംബന്ധിച്ചിടത്തോളം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മോസ്കോ സന്ദര്‍ശനത്തോടെ അവര്‍ പൂര്‍ണമായും ഇന്ത്യയുടെ കൂടെയായി. ഇതോടൊപ്പം ജപ്പാനും റഷ്യയും ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നായി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജപ്പാനുമൊത്ത് ഇന്ത്യന്‍ നാവിക സേന നിരീക്ഷണവും പരിശീലനവും സജീവമാക്കിയതോടെ ചൈന ഞെട്ടി .
ആയുധമെടുക്കാതെ വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളാണ് ചൈനയെ അതിര്‍ത്തിയില്‍ ഓടിച്ചതെന്ന് ചുരുക്കം. കൂടാതെ ചൈനീസ് കമ്പനികള്‍ അവിടത്തെ സര്‍ക്കാരിനെതിരെ തിരിയാനും തുടങ്ങി. ഒരൊറ്റ രാത്രിയില്‍ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. പിന്നാലെ ചൈനീസ് ഇറക്കുമതിക്ക് വന്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇത് ചൈനയുടെ നട്ടെല്ലൊടിച്ചു. ഇന്ത്യയുടെ മഹത്തായ വിജയവും.
"
https://www.facebook.com/Malayalivartha
























