ക്വാറന്റൈന് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ....പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതിയിലെ പിഴത്തുകയും നിയമ നടപടിയും നിശ്ചയിച്ചു കൊണ്ടു പുറത്തിറക്കിയ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളിങ്ങനെ...

ക്വാറന്റൈന് ചട്ടങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ആയിരം രൂപ പിഴയീടാക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചു സമരമോ ജാഥകളോ മറ്റു കൂടിച്ചേരലുകളോ നടത്തിയാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് 1,000 രൂപ പിഴ ഈടാക്കും. പൊതു ഇടങ്ങള്‍, റോഡ്, നടപ്പാത എന്നിവിടങ്ങളില്‍ തുപ്പിയാല്‍ 200 രൂപയാണു പിഴ. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതിയിലെ പിഴത്തുകയും നിയമ നടപടിയും നിശ്ചയിച്ചു കൊണ്ടു പുറത്തിറക്കിയ വിജ്ഞാപനത്തിലെ മറ്റു നിര്‍ദേശങ്ങള്‍ ചുവടെ:
ക്വാറന്റൈന് ചട്ടങ്ങള്‍ ലംഘിച്ചാല്‍ 1,000 രൂപ പിഴ. പൊതുചടങ്ങുകള്‍, മതചടങ്ങുകള്‍ എന്നിവ ചട്ടം ലംഘിച്ചു നടത്തിയാല്‍ പിഴ 500 രൂപ.
ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കും നിയന്ത്രിത മേഖലകളിലേക്കു കടക്കുന്നതിനും പുറത്തേക്കു പോകുന്നതിനും പിഴ 200 രൂപ വീതം.
ഇത്തരം മേഖലയില്‍ പൊതു- സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ നിരത്തലിറക്കിയാല് പിഴ 2000.
സ്കൂളുകള്‍, ഓഫീസുകള്‍, കടകള്‍, മാളുകള്‍ തുറന്നാല്‍ 500 രൂപ പിഴ.
വിവാഹം സംഘടിപ്പിക്കുന്നതിനുള്ള ചട്ടലംഘനം 1000 രൂപ
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതിരിക്കല്‍ -200 രൂപ
പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാതിരിക്കല്‍ 200 രൂപ
അന്തര്‍സംസ്ഥാന സ്റ്റേജ് കാരേജ് വാഹനമിറക്കല് 5000
കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലിലെ രജിസ്ട്രേഷന് ലംഘനം 1000സംസ്കാര ചടങ്ങിനുള്ള ചട്ടലംഘനം-200 രൂപ
അതിഥിത്തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം ലംഘിക്കല്‍ 500 രൂപ
ഒത്തുചേരല്‍, ജാഥ, ധര്‍ണ, കൂട്ടായ്മകള്‍ എന്നിവസംഘടിപ്പിക്കുന്നതിനുള്ള ചട്ടലംഘനം- 1000 രൂപ
കടകളും വാണിജ്യസ്ഥാപനങ്ങളും സംബന്ധിച്ച ചട്ടലംഘനം 500 രൂപ.
https://www.facebook.com/Malayalivartha
























