പൊന്നാങ്ങള കൊളുത്തിയ തീ... പഠിച്ചവന് പണിയില്ലാതെ തെക്ക് വടക്ക് നടക്കുമ്പോള്‍ ലക്ഷം രൂപ ശമ്പളത്തിന്റെ ജോലിയില്‍ സ്വപ്നയെങ്ങനെയെത്തി; അവള് പത്ത് കടന്നിട്ടില്ലെന്ന് പൊന്നാങ്ങള സാക്ഷ്യപ്പെടുത്തുമ്പോള്‍ ബികോം ഫസ്റ്റ് ക്ലാസെന്ന് ചാനല്‍ ചര്ച്ചക്കാര്; അവസാനം സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല

ഇപ്പോള്‍ മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സ്വപ്ന സുരേഷിനെപ്പറ്റി. പഠിച്ച് പഠിച്ച് പതിനായിരം രൂപയുടെ ഒരു ജോലിക്കായി തെക്ക് വടക്ക് നടക്കുന്നവരാണ് സാധാരണ മലയാളികള്‍. ഒരു 15000 രൂപ ശമ്പളം കിട്ടിയാല്‍ അതില്‍പ്പരം സന്തോഷമില്ല. അപ്പോഴാണറിയുന്നത് സ്വപ്ന ഒരു ലക്ഷത്തിലധികം രൂപ ശമ്പളം പറ്റിയിരുന്നെന്ന്. എയര്‍ ഇന്ത്യയിലും യുഎഇ കോണ്സിലേറ്റിലും ജോലി ചെയ്തതല്ലേ. നല്ല യോഗ്യതയുണ്ടാകും. പക്ഷെ അവര്‍ക്ക് പ്രീഡിഗ്രി മാത്രമാണ് വിദ്യാഭ്യാസമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ സ്നേഹസമ്പന്നനായ സ്വപ്നയുടെ പൊന്നാങ്ങള അത് തിരുത്തി. അവള് പത്ത് പോലും കടന്നിട്ടുണ്ടോയെന്ന് സംശയം. അവളെ പേടിച്ചാണ് നാട്ടില്‍ പോലും വരാതെ അമേരിക്കയില്‍ കഴിയുന്നത്. പെറ്റ തള്ള പോലും ക്ഷമിക്കാത്ത കാര്യങ്ങളാണ് പൊന്നാങ്ങള പറഞ്ഞത്.
പത്ത് പാസായില്ലെങ്കില്‍ ഡിഗ്രി എടുക്കാന്‍ പറ്റുമോയെന്ന ചോദ്യമായിരുന്നു പിന്നെ ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നത്. ഒന്ന് കള സാറെ അവള് ഡിഗ്രിയാ ഡിഗ്രി. മോഹന്‍ലാല്‍ പറയുന്നത് പോലെ അവന് പ്രീ ഡിഗ്രി. ഞാന്‍ ബീ കോം ഫസ്റ്റ് ക്ലാസാണ്.
അതേസമയം ഈ ഡിഗ്രിയെ പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനങ്ങളും തുടങ്ങി. മുന്‍ നിര പത്രം നടത്തിയ അന്വേഷണത്തിന് ഫലം കണ്ടിരിക്കുകയാണ്. സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്സില്‍ ഉള്‍പ്പെടെ ജോലിക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടിച്ചെടുത്തതാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഇതേ ബിരുദമാണു യോഗ്യതയായി കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കണക്കാക്കിയത്.
സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാല. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമത്രെ. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ല.
സ്വപ്ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്സ് തന്നെ ഇല്ലെന്നും കണ്ട്രോളര് ഓഫ് എക്സാമിനേഷന് ഡോ. വിവേക് എസ് സാഥെ വ്യക്തമാക്കി.
സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇടനിലക്കാരായ ഏജന്‍സി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ഡിഗ്രിയുടെ ഫലം വരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു യുഎഇ കോണ്‍സുലേറ്റിലെ സെക്രട്ടറി സ്ഥാനത്തുനിന്നു സ്വപ്ന സുരേഷ് രാജിവച്ചത്. പിഎസ്സി വഴി സ്പേസ് പാര്‍ക്കിന്റെ മാനേജര്‍ തസ്തികയില്‍ നിയമനം ലഭിച്ചെന്ന അവകാശവാദത്തോടെയാണ് രാജി വച്ചതെന്ന വെളിപ്പെടുത്തലുമുണ്ടായി. അതേസമയം പിആര്‍ഒ ആയിരുന്ന സരിത് കുമാറും സ്വപ്നയോടൊപ്പം ജോലി വിട്ടതിലും ദുരൂഹതയുണ്ട്. സരിത്തിനു വേറെ ജോലിയൊന്നും ലഭിച്ചിരുന്നില്ല.
കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി തസ്തികയിലായിരുന്നു സ്വപ്ന. പക്ഷേ, കോണ്‍സുലേറ്റില്‍ സര്‍വാധികാരിയായിരുന്നു എന്നാണു വിവരം. കോണ്‍സുലേറ്റിനു കീഴില്‍ വരുന്ന കേരളം, തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി സര്‍ക്കാരുകളുമായും ഉന്നത വ്യക്തികളുമായുമുള്ള ഇടപാടുകളെല്ലാം സ്വപ്ന വഴിയായിരുന്നു.
എയര്‍ ഇന്ത്യ സാറ്റ്സില്‍നിന്ന് സ്വപ്ന കോണ്‍സുലേറ്റില്‍ ജോലിക്കെത്തിയതും ഉന്നതതല സ്വാധീനത്തിന്റെ ഫലമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2016ല്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങും മുന്‍പ് കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി മറ്റൊരാളെ നിയമിച്ചിരുന്നു. നിയമനക്കത്തും നല്കി. അവര്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോഴാണ് സെക്രട്ടറി തസ്തിക സ്വപ്ന സ്വന്തമാക്കിയതായി അറിഞ്ഞത്. മറ്റൊരു തസ്തികയില്‍ അവരെ ജോലിക്കെടുത്തെങ്കിലും അധികം വൈകാതെ പുകച്ചു പുറത്തുചാടിച്ചു. ഇവിടെയെല്ലാം ജോലിക്കായുള്ള അടിസ്ഥാന ബിരുദമാണ് യൂണിവേഴ്സിറ്റി പോലും തള്ളിക്കളയുന്നത്.
https://www.facebook.com/Malayalivartha
























