സാത്താന്‍കുളം കസ്റ്റഡി കൊലപാതകക്കേസില്‍ അഞ്ചു പോലീസുകാര്‍കൂടി പിടിയില്‍....

സാത്താന്‍കുളം കസ്റ്റഡി കൊലപാതകക്കേസില്‍ അഞ്ചു പോലീസുകാര്‍കൂടി പിടിയിലായി. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ, ഗ്രേഡ് 1 കോണ്‍സ്റ്റബിള്‍മാരായ വെയില്‍മുത്തു, ചെല്ലദുരൈ, ഫ്രാന്‍സിസ് തോമസ്, ഹെഡ് കോണ്‍സ്റ്റബിള്‍ സമദുരൈ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം 10 ആയി. ഇവരെ റിമാന്‍ഡ് ചെയ്തു. മൊബൈല്‍ കടയുടമ പി. ജയരാജ് (60), മകന് ബെനിക്സ്(30) എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























