ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ നടത്താന്‍ അനുമതി... ഒരു വിവാഹ ചടങ്ങില്‍ വധൂവരന്മാരും ക്യാമറാമാന്മാരുമടക്കം 12 ല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കില്ല

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ നടത്താന്‍ അനുമതി. ഇന്നലെ മുതല്‍ വിവാഹബുക്കിംഗ് ആരംഭിച്ചു. രാവിലെ അഞ്ച് മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ച് ചടങ്ങ് നടത്താം.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയാകും വിവാഹങ്ങള്‍. ഇന്ന് മുതല്‍ ഓണ്‍ലൈനായും ക്ഷേത്രം കൗണ്ടറിലൂടെയും വിവാഹം മുന്‍കൂറായി ബുക്ക് ചെയ്യാം. രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം പരമാവധി 40 വിവാഹങ്ങള്‍ മാത്രം നടത്താനാണ് അനുമതി. കൊറോണ വ്യാപനം സമ്പന്ധിച്ച് ക്ഷേത്രം ജീവനക്കാരടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ ആരംഭിച്ച ക്ഷേത്രദര്‍ശനവും വിവാഹവും നിര്‍ത്തിവയ്ക്കാന്‍ ദേവസ്വം നിര്‍ബന്ധിതരായത്.
എന്നാല്‍ രോഗ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെയാണ് വിവാഹങ്ങള്‍ പുനരാരംഭിക്കാന്‍ ദേവസ്വം തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha
























