വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ് ഭാഗത്ത് സി.സി.ടി.വി ക്യാമറകളില്ല... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് കസ്റ്റംസ് അന്വേഷണത്തിന് തിരിച്ചടിയാകുന്നു...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി തിരുവനന്തപുരം വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് കസ്റ്റംസ് അന്വേഷണത്തിന് തിരിച്ചടിയാകുന്നു. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ് ഭാഗത്ത് സി.സി.ടി.വി ക്യാമറകളില്ലെന്നതാണ് കസ്റ്റംസിന് തിരിച്ചടിയാകുന്നത്. ആവശ്യമുള്ള സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ അകലെ മുതലാണ് കാമറയുള്ളത്. ഇതിലെ ദൃശ്യങ്ങള്‍ അത്ര വ്യക്തമാകുകയുമില്ല. അന്വേഷണത്തിന്റെ ഭാഗമായി കാര്‍ഗോ പരിസരത്ത് ഏതെല്ലാം ആളുകള്‍ വന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പരിശോധിക്കാമെന്നായിരുന്നു കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.
ഇതിനായി ജനുവരി മുതലുള്ള ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമേ സൂക്ഷിക്കാറുള്ളുവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൈവശമുള്ള ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു. അതേ സമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എയര്‍ കാര്‍ഗോ അസോസിയേഷന് ഇന്ത്യ നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചട്ടുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്താനാണ് നിര്‍ദേശം.
സ്വര്‍ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസില്‍ ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
"
https://www.facebook.com/Malayalivartha
























