സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം... നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.
അതേസമയം, യാതൊരു പ്രകോപനവും കൂടാതെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം രാജിവച്ച് പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























