തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.... പൂന്തുറയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നു

കോര്‍പ്പറേഷനിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചവരെ ഇവര്‍ ഓഫീസില്‍ ജോലിക്കെത്തിയിരുന്നു. ജില്ലയിലെ പൂന്തുറയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്.ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച92 പേരില്‍ 77 പേരും പൂന്തുറയിലാണ്.
കൊവിഡ് ബാധിതരില്‍ ഒരു വയസുകാരി മുതല്‍ 70 കാരന് വരെയുണ്ട്. പൂന്തുറയില്‍ സമൂഹ വ്യാപന ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























