മൂല്യനിര്ണ്ണയത്തിനെത്തിയ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലയില്‍ 18 അധ്യാപകര്‍ ക്വാറന്റീനില്‍

മൂല്യനിര്ണ്ണയത്തിനെത്തിയ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലയില്‍ 18 അധ്യാപകര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. എറണാകുളം എസ് ആര് വി സ്കൂളില്‍ മൂല്യനിര്‍ണ്ണയത്തിന് എത്തിയവരാണ് ക്വാറന്റീനില്‍ പോയത്. ഹയര്‍ സെക്കണ്ടറി മൂല്യ നിര്‍ണ്ണയത്തിനെത്തിയ അധ്യാപികയ്ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കെമെസ്ട്രി വിഭാഗം അധ്യാപികയായിരുന്നു. എസ് ആര് വി സ്കൂളിലെ ക്യാമ്പിലെ മൂല്യ നിര്‍ണ്ണയം നടന്ന ക്യാമ്പില്‍ 3 ഗ്രൂപ്പുകളില്‍ 18 അധ്യാപകരാണ് ഉണ്ടായിരുന്നത്.
മുഴുവന്‍ അധ്യാപകരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച അധ്യാപികയുടെ ഭര്‍ത്താവ് നേവല്‍ ബേസിലെ കോവിഡ് ബാധിച്ച ആളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അധ്യാപികയെയും ഇവരുടെ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ടെസ്റ്റ് നടത്തിയത്. ഈ പരിശോധനയില്‍ ഒരു മകനൊഴികെ എല്ലാവരും പോസിറ്റീവായി.
https://www.facebook.com/Malayalivartha
























