തിരുവനന്തപുരത്ത് പൂന്തുറയിൽ ഇന്ന് സംഭവിച്ചത് കൈ വിട്ട കളി..ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി...

പൂന്തുറയിൽ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങിയ സംഭവത്തിൽ വലിയ വിഷമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. കോവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയിൽ സ്ഥിതി ആശങ്കാജനകമാണ്. പൂന്തുറയില്‍ പരിശോധിച്ച 600 സാമ്പിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പൂന്തുറയിൽ ജാഗ്രത കടുപ്പിച്ചത്. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകൾ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചിട്ടുണ്ട്.
അതേസമയം പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് പരാതി. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങൾക്കും കാരണമായത്.
പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് നടന്ന സ്ഥലമാണ്... സാമൂഹിക അകലം ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങുന്നത് വലിയ അപകടം വരുത്തിവയ്‌ക്കും. ജനങ്ങൾ സർക്കാർ നിർദേശങ്ങളോട് സഹകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ആന്റിജൻ ടെസ്റ്റിനെതിരെ ചില വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. വേഗത്തിൽ ഫലം അറിയാൻ വേണ്ടിയാണ് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്. സാധ്യമായ എല്ലാ വഴികളിലൂടെയും കോവിഡ് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. സംരക്ഷണ വിലക്ക് ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നത് വലിയ അപകടത്തിനു കാരണമാകും.
ഇതൊരു തമാശ കളിയല്ല. കെെവിട്ട കളിയാണ്. പ്രളയസമയത്തെല്ലാം കേരളത്തിനുവേണ്ടി മുന്നിൽ നിന്നവരാണ് പൂന്തുറക്കാർ. അതുകൊണ്ട് ഇങ്ങനെയൊരു പ്രതിസന്ധി സമയത്ത് പൂന്തുറയെ ചേർത്തുപിടിക്കേണ്ടത് കേരളത്തിന്റെ മുഴുവൻ കടമയാണ്. പൂന്തുറയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ ശ്രമിക്കും. ജനങ്ങൾ പരമാവധി സഹകരിക്കണം..ആരോഗ്യമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha
























