ജീവിതം വഴിമുട്ടിയതു കൊണ്ടാണ് ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്; കൊറോണ കൊണ്ട് മരിക്കില്ല, ജനം പട്ടിണി കിടന്ന് മരിക്കും; ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; പ്രതികരണവുമായി പൂന്തുറ കൗണ്‍സിലര്‍

പൂന്തുറ ജന പ്രതിഷേധത്തിൽ പ്രതികരണവുമായി പൂന്തുറ കൗണ്‍സിലര്‍ പീറ്റര്‍ സോമന് . ജീവിതം വഴിമുട്ടിയതു കൊണ്ടാണ് ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതെന്ന് പീറ്റര്‍ സോമന് പറഞ്ഞിട്ടു . "പൂര്‍ണമായും ലോക്ക് ആയിപ്പോയി. നാലഞ്ച് ദിവസമായി ആഹാരം ഒന്നും വരുന്നില്ല. പാലു പോലും ലഭിക്കുന്നില്ല. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങാന്‍ സമ്മതിക്കുന്നില്ല. തുടര്‍ന്ന് ജനം സ്വയം അക്രമാസക്തരായി," കേരള കോണ്‍ഗ്രസ് എമ്മുകാരനായ പീറ്റര്‍ സോമന് പറഞ്ഞു. ഞങ്ങള്‍ക്ക് ആഹാരം സൗജന്യമായി നല്കണമെന്നില്ല. വാങ്ങാനുള്ള അനുവാദം തന്നാല്‍ മതി. കടകള്‍ തുറക്കാന്‍ അനുമതി തന്നാല്‍ മതി. സര്‍ക്കാര്‍ ഒരാഴ്ച്ചത്തെ സൗജന്യ റേഷനരി തന്നത് കൊണ്ട് എന്താകാനാണ്. മുമ്ബ് നല്‍കിയത് പോലെ കിറ്റ് നല്‍കണം," പീറ്റര്‍ സോമന് പറഞ്ഞു..
മാത്രമായല്ല ഗര്‍ഭിണിയെ ആശുപത്രിയില്‍ നിന്നും തിരിച്ചുവിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. പൂന്തുറയില്‍ കോവിഡ്-19 രോഗവ്യാപനമുണ്ടായതിനെ തുടര്‍ന്ന് സാധാരണ രോഗങ്ങള്‍ക്ക് പോലും ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കുന്നില്ലെന്ന് കൗണ്‍സിലര്‍ പറയുന്നു "ആശുപത്രിയില്‍ പോകാന്‍ പറ്റുന്നില്ല. ആശുപത്രിയില്‍ പോയാല്‍ കയറ്റുന്നില്ല. ഇന്ന് ഒരു ഗര്‍ഭിണി തൈക്കാട് ആശുപത്രിയില്‍ പോയി. അവിടെ അഡ്മിറ്റ് ചെയ്തില്ല. 14-ാം തിയതിയാണ് അവര്‍ക്ക് പ്രസവത്തിനുള്ള തിയതി പറഞ്ഞിരിക്കുന്നത്. ഇന്ന് സ്കാനിങ് കഴിഞ്ഞ് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. അവരെ പൂന്തുറക്കാരിയെന്ന് പറഞ്ഞ് കയറ്റിയില്ല എന്നും പറഞ്ഞു.
https://www.facebook.com/Malayalivartha
























