ജനക്കൂട്ടത്തെ ഭരണകൂടത്തിനെതിരെ തിരിച്ച് ചിലര്‍ കലാപത്തിന് ശ്രമിക്കുന്നു; ആഷിഖ് അബു

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സൂപ്പര്‍ സ്പ്രഡ് സംഭവിച്ച തലസ്ഥാനത്തെ പൂന്തുറയിൽ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമാന്‍ഡോകളടക്കമുള്ള പൊലീസ് വിഭാഗങ്ങളെ ഇതിന്റെ ഫലമായി ഈ മേഖലയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ഇവിടത്തെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘടിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. അപവാദ പ്രചരണങ്ങള്‍ തങ്ങള്‍ക്കു നേരെ നടത്തുന്നു എന്ന ആക്ഷേപവുമായാണ് ജനക്കൂട്ടം സംഘടിച്ചത്.
എന്നാല്‍ ജനക്കൂട്ടത്തെ ഭരണകൂടത്തിനെതിരെ തിരിച്ച് ചിലര്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ആഷിഖ് അബു. ജനത്തെ അപകടത്തിലേക്ക് ഇളക്കിവിട്ട് നാട്ടില്‍ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ജനക്കൂട്ടത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് ഈ വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം.. പത്തോളം ഹെല്‍പ്പ് ഡസ്ക്കുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഇവിടെയുള്ളവരോട് ചോദിച്ച് മനസിലാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അണികളെ നേതാക്കന്മാര് പറഞ്ഞു മനസിലാക്കണം, പ്രതിഷേധം ഇങ്ങനെയല്ല നടത്തേണ്ടതെന്നും, മാസ്ക് പോലും ധരിക്കാതെ ജനക്കൂട്ടം തിങ്ങിക്കൂടുകയായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























