ഒരു കോവിഡ് മരണം കൂടി; രോഗം സ്ഥിതീകരിച്ചത് കുഴഞ്ഞ് വീണ് മരിച്ച തൃശ്ശൂര്‍ സ്വദേശിക്ക്

കേരളത്തില്‍ കോവിഡ് രോഗബാധമൂലം ഒരു മരണം കൂടി. ജൂലൈ അഞ്ചിന് കുഴഞ്ഞ് വീണ് മരിച്ച തൃശ്ശൂരിലെ അരിമ്ബൂര്‍ സ്വദേശി വത്സലയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്ബിളിന്റെ ഫലമാണ് പോസിറ്റീവായത്. എന്നാല്‍ ഫലം വരുന്നതിന് മുമ്ബ് ഇവരുടെ മൃതദേഹം സംസ്കരിച്ചതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല. കോവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. മകള്‍ക്ക് ഇതുവരെ ലക്ഷണങ്ങള്‍ ഒന്നു കാണിച്ചിട്ടില്ല. എന്നാല്‍ ഇവരില്‍ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.
കോവിഡ് ബാധിതനായ കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസിലാണ് വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മകള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മകളുടെ ക്വാറന്റീന് കാലാവധി ഇന്നാണ് അവസാനിക്കുന്നത്. എന്നാല്‍ വത്സലയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവരുടെ രണ്ട് ട്രൂ നാറ്റ് പരിശോധന ഫലവും നെഗറ്റീവ് ആയിരുന്നു.
ജൂലായ് 5നാണ് വത്സലയെ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവരുടെ പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പെടുത്ത പരിശോധന ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചല്ല ഇവരുടെ മൃതദേഹം സംസ്കരിച്ചത്. മകളില്‍ നിന്നാകാം വത്സലയ്ക്ക് കോവിഡ് ബാധിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha
























