എല്ലാവരുടേയും ഭഗീരഥപ്രയത്നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാൻ സാധിക്കും; ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ . ഇതിനു എ ല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. എല്ലാവരുടേയും ഭഗീരഥപ്രയത്നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്കായത്. ഇത്തരത്തില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നത്.
പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകള്‍ നടത്തിയതില്‍ 243 പേര്‍ക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാന്‍ ഇതാവശ്യമാണ്. അതുകൊണ്ടു തന്നെ നിയന്ത്രണം ലംഘിച്ച് തെരുവില്‍ ഇറങ്ങുന്നത് അപകടകരമാണെന്ന് തിരിച്ചറിയണം.പൂന്തുറ മേഖലയില്‍ 31, 985 പേര് ഉള്ളതില്‍ 5611 പേര് പ്രായമേറിയവരും 2250 പേര് അഞ്ചു വയസില്‍ താഴെയുള്ളവരുമാണ് എന്നത് ഓര്‍ക്കണം
https://www.facebook.com/Malayalivartha
























