ബാലഭാസ്കറിന്റെ പ്രതിഭയിൽ വിരിഞ്ഞ അവസാന ഗാനം; 'യാത്രയില്‍ താനെയായ്' പുറത്ത് വിട്ട് അണിയറപ്രവർത്തകർ ; ജന്മദിനത്തിൽ വിതുമ്പലോടെ ബാലയെ ഓർത്ത് നിരവധിപ്പേർ
ബാലഭാസ്കറിന്റെ ജന്മദിനത്തിൽ അദ്ദേഹം അവസാനമായി സംഗീതം നൽകിയ സിനിമയിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ ആദരമർപ്പിച്ചു . ബാലഭാസ്കറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. അക്ഷയ് വർമ സംവിധാനം ചെയ്യുന്ന വേളിക്ക് വെളുപ്പാൻ കാലം എന്ന ചിത്രത്തിലാണ് ബാലഭാസ്കർ അവസാനമായി സംഗീതം നൽകിയത്. 'യാത്രയിൽ താനെയായ് ' എന്ന ടൈറ്റിൽ ട്രാക്കാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.
സിനിമയിൽ ചെറിയൊരു വേഷത്തിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു. വാഹനാപകടത്തിന്റെ രണ്ടുദിവസം മുമ്പായിരുന്നു ഡബ്ബിംഗ് പൂർത്തിയാക്കിയത്.സുഹൃത്ത് ജോയ് തമലത്തിന്റെ വരികൾക്ക് ബാലഭാസ്കർ ഈണമിട്ട ഗാനം ശിബി മണിയേരിയാണ് പാടിയിരിക്കുന്നത്. ശിബിയ്ക്ക് ബാലഭാസ്കർ കൊടുത്ത നിർദേശങ്ങളനുസരിച്ച് ട്രാക്ക് റീ അറേഞ്ച് ചെയ്തിരിക്കുന്നത് ബിജിബാൽ ആണ്.കൃഷ്ണചന്ദ്രൻ, അനു മോഹൻ, വിജയ് മേനോൻ, നീനാ കുറുപ്പ്, ശോഭ മോഹൻ, സരയുതുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യും. ഫിലോസിയ ഫിലിംസിന്റെ ബാനെറിൽ പങ്കജ് സാവന്ത്, ശ്രികാന്ത് കദം, പ്രവീൺ പിഗാത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരികുന്നത്. ഈ ഗാനം ഏവരെയും ആകർഷിച്ച് കൊണ്ടിരിക്കുകയാണ് .
https://www.facebook.com/Malayalivartha