വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട... തുണിസഞ്ചിയില്‍ ഒളിപ്പിച്ച നിലയില്‍ 45 ലക്ഷം രൂപ പിടികൂടി
വാളയാര്‍ ചെക്ക് പോസ്റ്റില്‍ പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപ പിടികൂടി. വാഹനത്തിലുണ്ടായിരുന്ന കോയമ്ബത്തൂര്‍ ഈച്ചനാറി ഗംഗാനഗര്‍ സ്വദേശിയും, ചീരത്തോട്ടം ചെമ്മട്ടി കോളനി സ്വദേശിയും പോലീസ് പിടിയിലായി.
കോയമ്പത്തൂരില്‍ നിന്നും പണം തൃശ്ശൂരിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് കുഴല്‍പ്പണം പിടികൂടിയത്. പ്രത്യേകമായി തുന്നി ഉണ്ടാക്കിയ തുണിസഞ്ചിയില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 500ന്റെ 62 കെട്ടും 2000ന്റെ 7 കെട്ടുകളുമായാണ് പണം സൂക്ഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha