സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ ആണ് രോഗം മൂലം മരിച്ചത്. ഇദ്ദേഹത്തിന് 63വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് ഇന്ന് രാവിലെയാണ് ഇദ്ദേഹം ജീവൻ വെടിഞ്ഞത്. ഇദ്ദേഹത്തിന് വാർദ്ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു മകന് മുൻപുതന്നെ രോഗം വന്നതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha