Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ അന്വേഷണം എന്‍ഐഎ-ക്ക് നേരിട്ട് ചെയ്യാനാവില്ല, ഇന്റര്‍പോളിന്റെ സഹായം തേടണം, വിദേശികള്‍ ഉണ്ടെങ്കില്‍ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല

11 JULY 2020 05:35 AM IST
മലയാളി വാര്‍ത്ത

More Stories...

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 11 ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും

ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....

സംവിധായകയോട് ലൈംഗിക  അതിക്രമം കാട്ടിയെന്ന കേസ്: 21 ദിവസം വൈകിയുള്ള പരാതി രാഷ്ട്രീയ പ്രേരിത ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതി 

സങ്കടക്കാഴ്ചയായി.... പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്... സന്ദീപ് വാര്യരുടെയും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് ഉത്തരവ്

നിലവിലെ സൂചനകള്‍ വച്ച് സ്വര്‍ണക്കടത്തു കേസ് അന്വേഷണം ഇന്ത്യയില്‍ ഒതുങ്ങാനാവില്ല. കേസ് എന്‍ഐഎയെ ഏല്‍പിച്ചെങ്കിലും, അന്വേഷണം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. കള്ളക്കടത്തു സംഘത്തിന്റെ ദുബായ് മുതല്‍ തിരുവനന്തപുരം വരെ കണ്ണികള്‍ അന്വേഷണ പരിധിയിലെത്തും. എന്നാല്‍, ഇന്ത്യക്കു പുറത്തേക്കു അന്വേഷണം നീങ്ങാനുള്ള സാധ്യത വിരളമാണ്.

അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കണമെങ്കില്‍ എന്‍ഐഎക്കു നേരിട്ടതു ചെയ്യാനാവില്ല; ഇന്റര്‍പോളിന്റെ സഹായം തേടണം. ഇന്റര്‍പോളിന്റെ പങ്കാളിയായി ഇന്ത്യയിലുള്ളത് സിബിഐയാണ്. എന്‍ഐഎക്കുവേണ്ടി സിബിഐ ഇന്റര്‍പോളിനെ സമീപിക്കണം. അപ്പോഴും, വിദേശികളെ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ചോദ്യങ്ങള്‍ എഴുതി നല്‍കാം; വിദേശരാജ്യത്തെ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനു സാക്ഷ്യം വഹിക്കാം.

എന്‍ഐഎക്ക് ഇന്ത്യക്കോ ഇന്ത്യക്കാര്‍ക്കോ എതിരായി നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അനുമതി നല്‍കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ (യുഎപിഎ) കള്ളക്കടത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് എന്‍ഐഎ ശേഖരിച്ചു.
വിമാനത്താവളം, മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫിസ് തുടങ്ങി പലയിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടേക്കും. അതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിയമസഭാ സെക്രട്ടേറിയറ്റിലേക്കും വരെ നീളാം.

നയതന്ത്ര പാഴ്‌സല്‍ വഴി ഇത്ര വലിയ തോതില്‍ സ്വര്‍ണം കയറ്റിവിടാന്‍ ശേഷിയുള്ള സ്വര്‍ണക്കടത്തു സംഘം കേരളത്തിലില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളായ ഐബി, റോ എന്നിവരുടെ വിലയിരുത്തല്‍. സാമ്പത്തിക ലാഭത്തിനപ്പുറമുള്ള ദേശവിരുദ്ധ ബന്ധങ്ങള്‍ കേസിനുണ്ടെന്ന നിഗമനമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തെ അറിയിച്ചത്. പുറത്തുവന്ന പേരുകളൊന്നും സ്വര്‍ണക്കടത്തു മേഖലയിലുള്ളവരുടേതല്ല.

പ്രതികളായ സരിത്തും സ്വപ്നയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. കള്ളക്കടത്തില്‍ പങ്കില്ലാത്തവര്‍ പോലും പ്രതികളുമായി അടുപ്പം സൂക്ഷിച്ചതിന്റെ പേരില്‍ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടിവരും.

പാഴ്‌സല്‍ തിരുവനന്തപുരത്തെത്തിയ ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ 15 ഫോണ്‍ കോളുകള്‍ പരിശോധിച്ചു. 3 വിളികള്‍ വിദേശത്തേക്കായിരുന്നു. ഈ ഫോണ്‍ വിളികള്‍ സംബന്ധിച്ചു യുഎഇ കൈമാറിയ രഹസ്യവിവരവും കേസ് പെട്ടെന്നു തന്നെ എന്‍ഐഎയെ ഏല്‍പിക്കാന്‍ കാരണമായി. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 minute ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (13 minutes ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (52 minutes ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (2 hours ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (3 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (9 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (10 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (10 hours ago)

Malayali Vartha Recommends