കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക..... കര്‍ശനനടപടിയുമായി പോലീസ് രംഗത്ത്...
കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെതിരെ കര്‍ശന നടപടിയുമായി പോലീസ് രംഗത്ത്. കണ്ണൂര്‍ ജില്ലയില്‍ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 80 ആളുകളുടെ പേരില്‍ ഇന്നലെ പോലീസ് കേസെടുത്തു. ഇവരില്‍ നിന്നും 200 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. കുറ്റം ആവര്‍ത്തിച്ചാല്‍ 500 രൂപ വരെ പിഴ ഈടാക്കാനാണ് പോലീസിനു ലഭിച്ച നിര്‍ദേശം.
വാഹന പരിശോധന നടത്തുമ്ബോള്‍ തന്നെ ഇനി മുതല്‍ മാസ്ക്ക് പരിശോധനയും പോലീസ് നടത്തും. മാത്രമല്ല ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും എത്തുന്ന ആളുകള്‍ മുഖാവരണം ധരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസ്ക്ക് ധരിക്കാത്തവരുടെ പേരില്‍ കേസെടുത്ത് കോടതിയില്‍ പിഴയടക്കാനാണ് കഴിഞ്ഞ ആഴ്ച വരെ നിര്‍ദേശിച്ചത്. എന്നാല്‍ ഇനി മുതല്‍ പോലീസ് തന്നെ നേരിട്ട് പിഴ ഈടാക്കും. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്കി. തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. നിലവാരം കുറഞ്ഞ മുഖാവരണം ധരിക്കരുതെന്ന് ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha