Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യു. എ. ഇയില്‍നിന്ന് സ്വര്‍ണം പിടികൂടിയ നയതന്ത്ര പാഴ്‌സല്‍ അയച്ചത് മലയാളിയായ ഫൈസല്‍ ഫരീദ്! ഒറ്റയടിക്ക് കടത്തിയത് 150 കിലോ സ്വര്‍ണം; കടത്താന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കുന്നത് ഞാറയ്ക്കല്‍ സ്വദേശി ജോഷി... കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്തിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണസംഘം

11 JULY 2020 08:03 AM IST
മലയാളി വാര്‍ത്ത

യു. എ. ഇയില്‍നിന്ന് സ്വര്‍ണം പിടികൂടിയ നയതന്ത്ര പാഴ്‌സല്‍ അയച്ചത് മലയാളിയായ ഫൈസല്‍ ഫരീദ് എന്ന് കസ്റ്റംസ്. ഇയാളെക്കുറിച്ചുള്ള പ്രാഥമിക വിവരമേ ലഭ്യമായിട്ടുള്ളു. കൊച്ചി സ്വദേശിയാണെന്നും അതല്ല കോഴിക്കോടുകാരനാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്കായി വന്ന സ്വര്‍ണപാഴ്‌സലിന്റെ ഉറവിടവും അതാര്‍ക്കു വേണ്ടിയെന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കസ്റ്റംസ് തേടുന്നത്.

കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്തിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം.

നേരത്തെ ലോക്ക് ഡൗണ്‍ കാലത്തുതന്നെയാണ് ഒരു മോഡല്‍ സ്വര്‍ണക്കടത്തിനായി ഒരു സംഘം തന്നെ പാലക്കാട്ട് വിളിച്ചുവരുത്തിയതെന്നു വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മോഡല്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയുണ്ടായി. പക്ഷേ, ഒരു സിനിമാ നിര്‍മാതാവ് ഇടപെട്ട് ഈ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും പുറത്തുവന്നു.

സ്വര്‍ണക്കടത്തുക്കാര്‍ക്കിടയില്‍ തന്നെ പുതുതായി കേള്‍ക്കുന്ന പേരാണ് ഫൈസലിന്റേത്. ഇയാളുമായി ബന്ധപ്പെട്ടു കേരളത്തില്‍ മൂന്നു പേരുള്ളതായിട്ടാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ആലുവ സ്വദേശിയായ സലിം എന്നയാളാണ് ഇതില്‍ മുഖ്യം.

മുമ്ബും സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നതില്‍ സലിം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.വാഹനത്തിന്റെ ഷാഫ്റ്റിന്റെ മോഡലിനുള്ളിലാക്കി 150 കിലോ സ്വര്‍ണം ഒറ്റയടിക്ക് ഇയാള്‍ പിടിക്കപ്പെടാതെ കൊണ്ടുവന്നിരുന്നു എന്നാണു വെളിപ്പെടുത്തല്‍.

സലിമിന് ദുബായില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവരാന്‍ വിവിധതരത്തിലുള്ള സംവിധാനങ്ങള്‍ നിര്‍മിച്ചുനല്‍കുന്നത് ഞാറക്കല്‍ സ്വദേശിയായ ജോഷി എന്നയാളാണ്. ഫൈസല്‍ സ്വര്‍ണമെത്തിക്കുന്നത് ഈ ശൃംഖലയിലുള്ള മാഹിക്കാരനായ മുഹമ്മദ് ഫയാസിലേക്കാണെന്നാണ് സൂചന.

എന്നാല്‍, മുഹമ്മദ് ഫയാസ് ഇപ്പോള്‍ ദുബായിലാണെന്നും പറയപ്പെടുന്നു. 2017 ല്‍ നെടുമ്ബാശേരിയില്‍ 20 കിലോ സ്വര്‍ണം പിടിച്ച കേസില്‍ മുഖ്യപ്രതിയായിരുന്നു ഫയാസ്.

ഫയാസിന് ഹോട്ടല്‍, കാറ്ററിങ് ബിസിനസാണ്.കോഫെ പോസെ നിയമപ്രകാരം ഒരു വര്‍ഷം ഇയാള്‍ കസ്റ്റംസിന്റെ തടങ്കലിലായിരുന്നു. ഫയാസ് സ്വര്‍ണം കോഴിക്കോട് സ്വദേശിയായ നബീല്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ക്കാണ് എത്തിക്കുന്നത്.

ഫയാസിനും നബീലിനും ഇടതുബന്ധം ശക്തമാണെന്നും ആക്ഷേപമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് സംഘം കോണ്‍സുലേറ്റ് വഴി മൂന്നു തവണ സ്വര്‍ണംകടത്തിയിരുന്നുവെന്നാണ് കരുതുന്നത്. നാലാമത്തേതാണ് പിടിക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (20 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (25 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (36 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (57 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends