സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനമായി
സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും.
പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും തുടരുന്നത്. കോര്‍പ്പറേഷനിലെ മറ്റ് വാര്‍ഡുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാവും ഉണ്ടാവുക. ഞായറാഴ്ച വരെയാണ് തലസ്ഥാനനഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
https://www.facebook.com/Malayalivartha