നാദാപുരത്ത് കാണാതായ ആളെ കുറ്റിക്കാടുകള്‍ക്കിടയില്‍ അവശ നിലയില്‍ കണ്ടെത്തി
നാദാപുരത്ത് കാണാതായ പുവത്താങ്കണ്ടിയില് കരുവാങ്കണ്ടി കുമാരനെ(58) അവശനിലയില്‍ കരുകുളത്ത് കുറ്റിക്കാടുകള്‍ക്കിടയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് പൊലീസിന്റെ ഡോഗ് സ്ക്വാഡും നാട്ടുകാരും തിരച്ചില്‍ തുടരവെയാണ് ഇയാളെ കണ്ടെത്തിയത്.
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുമാരനെ വാണിമേല്‍ വാളാംതോടിനു സമീപത്തു നിന്ന് കാണാതാകുകയായിരുന്നു. വീടിനു സമീപത്തെ തോട്ടിലോ പുഴയിലോ അകപ്പെട്ടിരിക്കാമെന്ന സാധ്യതയെ തുടര്‍ന്ന് വ്യാഴാഴ്ച ഫയര്‍ഫോഴ്സും വാണിമേലിലെ റസ്ക്യൂ ടീം അംഗങ്ങളും ജനകീയ ദുരന്ത നിവാരണ സേനയുടെ സന്നദ്ധ പ്രവര്‍ത്തകരും രാത്രി വരെ നീണ്ട തിരച്ചില്‍ നടത്തിയിരുന്നു.
വളയം പൊലീസ് നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുമാരനെ വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അവശ നിലയിലായതിനാല്‍ ഇയാളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha