സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി... ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്കിയ റിട്ട് ഹര്‍ജിയിലാണ് വിധി
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ വിധി. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്കിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് രാജാ വിജയ രാഘവന് അധ്യക്ഷനായ ബഞ്ചിന്റെ വിധി. എത്രയും വേഗം പോലീസ് സംരക്ഷണം ഉറപ്പാക്കണം. സിസ്റ്റര്‍ ലൂസി മഠത്തില്‍ യാതൊരു പ്രയാസങ്ങളും ഭീഷണികളും നേരിടുന്നില്ലെന്ന മഠം അധികൃതരുടെയും കത്തോലിക്ക സഭാ നേതൃത്വത്തിന്റെയും വാദങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണ് കോടതി വിധി.
വിധി നീതിന്യായ വ്യവസ്ഥയുടെ വിജയമെന്നും ഈ വിധി നീതിക്ക് വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് പ്രചോദനം നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സഭ അവസാനിപ്പിക്കണം. കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ റിട്ട് പെറ്റീഷനിലാണ് ജസ്റ്റിസ് വി രാജാ വിജയരാഘവന് അധ്യക്ഷനായ ബഞ്ച് സിസ്റ്റര്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
"
https://www.facebook.com/Malayalivartha