ഉമ്മന്‍ ചാണ്ടിയെ തുലക്കാന്‍ വന്നത് സരിതയാണെങ്കില്‍ പിണറായിക്കു വേണ്ടി കാലം കരുതി വച്ചത് സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കള്ളകടത്തുകാരി സ്വപ്ന വന്നു! കേരളത്തിലെ മാധ്യമങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിക്കാണെന്നും മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ തന്ത്രങ്ങളെല്ലാം സ്വപ്‌നയുടെ കേസില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു... തുറന്നടിച്ച് ജോമോന്‍

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയും പിആര്‍ വര്‍ക്കുകളെയും വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിക്കാണെന്നും മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ തന്ത്രങ്ങളെല്ലാം സ്വപ്‌നയുടെ കേസില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണെന്ന് ജോമോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെയാണ്...
മുഖ്യമന്ത്രിയും പി.ആര്‍. വര്‍ക്കും മാധ്യമങ്ങളും
കേരളത്തിലെ മാധ്യമങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിക്കാണെന്നും മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്‍്റെ തന്ത്രങ്ങളെല്ലാം സ്വപ്ന സുരേഷിന്‍്റെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. സ്പീക്കറുടെ നിയന്ത്രണത്തില്‍ പുതുതായി തുടങ്ങിയ നിയമസഭാ ടിവിയുടെ പേ റോളിലുള്ള മാധ്യമ പ്രവര്‍ത്തകരൊഴികെയുള്ളവര്‍ സ്വര്‍ണ കള്ളക്കടത്തു വിവാദത്തില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. പി.ആര്‍. വര്‍ക്ക്കാരെ കണ്ട് നമ്ബിയിട്ട് കാര്യമില്ലെന്ന് ഇപ്പോള്‍ മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരിക്കുകയാണ്.
ചാനലുകള്‍ക്കും പത്രത്തിനും പരസ്യവും ചില മാധ്യമ പ്രവര്‍ത്തകര്‍ക്കു സഹായങ്ങളും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പി.ആര്‍. തന്ത്രം എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നിയമസഭാ ടിവി തുടങ്ങിയതു തന്നെ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന തൊഴിലാളികള്‍ക്കു കൂലി കൊടുക്കാനാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
നിയമസഭാ ടിവിയുടെ കണ്‍സള്‍ട്ടന്റായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന വെങ്കിടേഷ് രാമകൃഷ്ണനാണ് ദേശീയ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്ക് വേണ്ടി സ്തുതിവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിയമസഭാ ടിവി കണ്‍സള്‍ട്ടന്‍സി ഫീസായി രണ്ടു ലക്ഷം രൂപ ലഭിക്കുന്നതായി അറിയുന്നു.
വെങ്കിടേഷ് രാമകൃഷ്ണന്‍, പിണറായി സര്‍ക്കാരിനു ദേശീയതലത്തില്‍ പ്രശസ്തി കിട്ടാനും കൂടാതെ, ചാനല്‍ ചര്‍ച്ചകളില്‍ വന്ന് പിണറായി സര്‍ക്കാരിനെ പുകഴ്ത്തി പാടാനും ശ്രമിക്കുകയാണെന്നാണ് ആക്ഷേപം.
നിയമസഭാ ടിവിയുടെ വെബ് ഡിസൈനിങ് ആന്‍ഡ് സോഷ്യല്‍ മീഡിയ പ്രമോഷന്റെ കരാര്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജിന്റെ സ്വകാര്യ സ്ഥാപനത്തിനാണ്. രണ്ടര ലക്ഷം രൂപ പ്രതിമാസം ഇതിന് പ്രതിഫലം ലഭിക്കുന്നതായും അറിയുന്നു. ജേക്കബ് ജോര്‍ജ് ഏതു വിഷയത്തിലും പിണറായിക്കു പിന്തുണയുമായി ചാനല്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ നിരീക്ഷകന്‍്റെ കുപ്പായമണിഞ്ഞ് വക്കാലത്ത് എടുത്ത് വാദിക്കുന്നുണ്ട്.
ഏഷ്യാനെറ്റില്‍ ജോലി ചെയ്തിരുന്ന പ്രിയ രവീന്ദ്രന്‍, വി.എം.ദീപ, ഗായത്രി എന്നിവരൊഴിച്ചാല്‍ നിയമസഭാ ടിവിക്കു വേറെ സ്ഥിരം സ്റ്റാഫില്ലെന്നാണ് അറിയുന്നത്.
ന്യൂസ് 18 ചാനലിലെ ചര്‍ച്ചകളില്‍ പിണറായിക്കു വേണ്ടിയുള്ള പി.ആര്‍. പണി ചെയ്ത ശരത്തിന് നിയമസഭയിലെ ഇ.എം.എസ്. സ്മാരക ഡിജിറ്റല്‍ മ്യൂസിയമെന്ന പദ്ധതി ടെന്‍ഡറില്ലാതെ കരാര്‍ നല്‍കിയത് 80 ലക്ഷം രൂപയ്ക്കായിരുന്നു. അത് ഉപകാര സ്മരണയാണ് എന്ന ആക്ഷേപമാണ്.
ഇങ്ങനയൊക്കെയാണ് പിണറായി സര്‍ക്കാര്‍ ചില മാധ്യമങ്ങളെ നിയന്ത്രിച്ചതെന്ന ആക്ഷേപമുണ്ട്. പക്ഷേ സ്വപ്ന സുരേഷ് എന്ന തട്ടിപ്പുകാരി പിണറായിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. കൈരളിയേക്കാള്‍ വലിയ പാര്‍ട്ടി ചാനലാകാന്‍ ശ്രമിച്ച ന്യൂസ് 18, 24 ന്യൂസൊക്കെ വിവാദം ആഘോഷിച്ചു ടി.ആര്‍.പി. കൂട്ടി.
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പിണറായിക്കു പി.ആര്‍. പണിയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഉമ്മന്‍ ചാണ്ടിയെ തുലക്കാന്‍ വന്നത് സരിതയാണെങ്കില്‍ പിണറായിക്കു വേണ്ടി കാലം കരുതി വച്ചത് സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരന്‍്റെ രൂപത്തില്‍ സ്വര്‍ണ്ണക്കള്ളകടത്ത്കാരി സ്വപ്ന വന്നു.
https://www.facebook.com/Malayalivartha
























