നെറികേട് കാട്ടരുതെന്ന് മുഖ്യമന്ത്രിയോട് മുന്‍ മുഖ്യമന്ത്രി; സ്വര്‍ണക്കടത്ത് കേസിലെ സി.പി.എം സൈബര്‍ പോരാളികളുടെ നെറികേട് തുറന്നു കാട്ടി ഉമ്മന്‍ചാണ്ടി; ഇടതുപക്ഷത്തിന്റെ നെറികേട് അക്കമിട്ടു നിരത്തി ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങോട് വളരെ രൂക്ഷമായിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുക. ഇത്തരത്തിലൊരു സാഹചര്യം കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലുമുണ്ടായി. സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ പിണറായി വിജയന്‍ നെറികേട് കാട്ടരുതെന്ന് മാധ്യമപ്രവര്‍ത്തകരെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇടതുപക്ഷത്തിന്റെ നെറികേടുകള്‍ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി പിണറായി വിജയനോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുകയാണ് നേറികേട് കാട്ടരുതെന്ന്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഇതിനോടകം തന്നെ പോസ്റ്റ് ഹിറ്റാകുകയും ചെയ്തു.
നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ് ഇങ്ങനെ
1) സ്വപ്‌ന സുരേഷിന് യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്.
2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുറന്നത്. യുഡഎഫ് അധികാരം വിട്ടത് ആ വര്‍ഷം മെയ്മാസത്തിലും.
2) സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി കിട്ടാന്‍ ഞാന്‍ ശിപാര്‍ശ ചെയ്തു.
എയര്‍ ഇന്ത്യ സാറ്റ്‌സ് മാനേജര്‍ ബിനോയിയോട് ഞാന്‍ ഇക്കാര്യം ആരാഞ്ഞു. അദ്ദേഹം അതു എന്നോടു നിഷേധിക്കുക മാത്രമല്ല, ചാനലുകളെ വിളിച്ചുവരുത്തി പരസ്യമായി പറയുകയും ചെയ്തു.
3) കള്ളക്കടത്തു കേസിലെ പ്രതി സരിത്തുമായി എനിക്ക് അടുത്ത ബന്ധമുണ്ടന്നു സ്ഥാപിക്കാന്‍ എന്നോടൊപ്പം നില്‍ക്കുന്ന ഫോട്ടോ.
കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ സച്ചിനോടൊപ്പം നില്കുന്ന ഫോട്ടോയാണത്. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അന്നു കോട്ടയത്തെത്താന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഞായറാഴ്ചയാണ് സച്ചിനെ കണ്ട് ആശംസകള്‍ അറിയിച്ചത്. സച്ചിനോടൊപ്പം എടുത്ത ഫോട്ടോയാണ് ഈ രീതിയില്‍ വക്രീകരിച്ചത്. സങ്കടകരമായിപ്പോയി.
4) സ്വപ്‌ന സുരേഷിന് ജോലി കിട്ടാന്‍ ശശി തരുര്‍ എംപിയും കെ.സിവേണുഗോപാല്‍ എം.പിയും ശിപാര്‍ശ ചെയ്തു. കെ.സി വേണുഗോപാലിനെതിരേ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്.
ശശി തരൂരും കെസി വേണുഗോപാലും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.
5) കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ മരുമകളാണ് സ്വപ്‌ന സുരേഷ്.
അങ്ങനെയൊരു മരുമകള്‍ തനിക്കില്ലെന്നു രവി വ്യക്തമാക്കി.
നെറികേട് കാട്ടരുത് എന്നാണ് എന്റെയും അഭ്യര്‍ഥന.
ഇങ്ങനെയാണ് ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്വര്‍ണക്കടത്ത് കേസില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ പരസ്പരം ചെളിവാറിയെറുകയാണ്. ഇതിന്റെ ഭാഗമായാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഇരുഭാഗത്തു നിന്നും പടച്ചുവിടപ്പെടുന്നത്. ഇതിന്റെ സത്യാവസ്ഥപോലും ഇത് ഷെയര്‍ ചെയ്യുമ്പോള്‍ ആരും ശ്രദ്ധിക്കാറുമില്ല.
https://www.facebook.com/Malayalivartha
























