ഇത് അപകടമാണ് എന്ന് താൻ മുന്നറിയിപ്പ് നൽകി ; പിന്നാലെ സ്വപ്നയുടെ തെറിവിളിയും മർദനവും ; ബോഡിഗാർഡുമാരെന്ന പേരിൽ ഉള്ളത് ഗുണ്ടാസംഘം; വെളിപ്പെടുത്തലുമായി മർദ്ദനമേറ്റ യുവാവ്

സ്വപ്ന മർദിക്കുക മാത്രമല്ല തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുമായി യുവാവ്. സ്വപ്ന സുരേഷിനൊപ്പം ബോഡിഗാർഡുമാരെന്ന പേരിൽ ഗുണ്ടാസംഘമുണ്ടെന്ന് വിവാഹച്ചടങ്ങിനിടെ സ്വപ്നയുടെ മർദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തൽ. ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ വിവാഹച്ചടങ്ങിലും റിസപ്ഷനിലും തുടക്കം മുതൽ അവസാനം വരെ ഉണ്ടായിരുന്നതായും യുവാവ് പറഞ്ഞു.
ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജൻ വിവാഹം കഴിച്ചത്. എന്നാൽ ദുബായിലുള്ള സുഹൃത്ത് ഈ ബന്ധം വേണ്ടെന്നും നല്ലതല്ലെന്നും പറഞ്ഞിരുന്നു. ഇക്കാര്യം താൻ ബന്ധുക്കളോട് പറയുകയും ചെയ്തു. ഞ്ഞിരുന്നു . എന്നാൽ ഈ വിവരം ഇതറിഞ്ഞ സ്വപ്ന വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് റിസപ്ഷനിടെ മർദിച്ചതെന്നും യുവാവ് വെളിപ്പെടുത്തി . ആദ്യം ഒരു മുറിയിൽ കയറ്റി മർദിച്ചു. പിന്നീടാണ് പുറത്ത് പിടിവലിയും കൈയേറ്റവും ഉണ്ടായത്. മർദനത്തിനൊപ്പം ഒരു പാട് ചീത്തവിളിച്ചുക്കുകയും ചെയ്തു . അമ്മയുടെ കഴുത്തിൽ കയറിപ്പിടിക്കുകയും ചെയ്തു-വെന്നും യുവാവ് വിശദീകരിച്ചു.
സംഭവത്തിൽ അപ്പോൾതന്നെ പോലീസ് കൺട്രോൾ റൂമിൽവിളിച്ച് പരാതി പറഞ്ഞുഞ്ഞിരുന്നു . ഹോട്ടൽ അധികൃതരെയും പരാതി അറിയിക്കുകയും ചെയ്തു . താൻ അവിടെനിന്ന് പോയതിന് ശേഷമാണ് പോലീസ് ഹോട്ടലിൽ എത്തിയത്. പിന്നീട് സ്വപ്ന ഭീഷണിപ്പെടുത്തി. കേസുമായി മുന്നോട്ടുപോയാൽ തനിക്കെതിരെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്നായിരുന്നു ഭീഷണിയെന്നും യുവാവ് പറഞ്ഞു.
ശിവശങ്കർ റിസപ്ഷന്റെ തുടക്കം മുതൽ അവസാനം വരെ സജീവമായുണ്ടായിരുന്നു. ഒരു സിനിമാതാരവും വന്നിരുന്നു. 15 പേരോളം അടങ്ങുന്ന ബോഡിഗാർഡുമാരാണ് സ്വപ്നയോടൊപ്പം അവിടെ ഉണ്ടായിരുന്നതെന്നും യുവാവ് വെളിപ്പെടുത്തിത്തുകയുണ്ടായി .കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്ന യുവാവിനെ മർദിക്കുന്ന ദൃശങ്ങൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് യുവാവിന്റെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























