ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത് പത്ത് വിവാഹങ്ങള്‍... രാവിലെ ആറ് മണിക്കും ഉച്ചക്ക് 12 മണിക്കും ഇടയില്‍ ഈ വിവാഹങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്രനടയിലെ കല്യാണമണ്ഡപത്തില്‍ നടക്കും, വിവാഹത്തില്‍ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ അടക്കം 12 പേര് മാത്രം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത് പത്ത് വിവാഹങ്ങള്‍. രാവിലെ ആറ് മണിക്കും ഉച്ചക്ക് 12 മണിക്കും ഇടയില്‍ ഈ വിവാഹങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്രനടയിലെ കല്യാണമണ്ഡപത്തില്‍ നടക്കും. 10 മിനിറ്റ് മാത്രമാണ് കല്യാണമണ്ഡപത്തിലെ താലികെട്ടിനും മറ്റു ചടങ്ങുകള്‍ക്കുമായി അനുവദിച്ചിട്ടുള്ളത്.
20 മിനുട്ട് അണുനശീകരണത്തിനും, ചെക്കിങ്ങിനും, സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷനുമായാണ് അനുവദിച്ചിരിക്കുന്നത്. അതു കൊണ്ട് വിവാഹ സംഘം 30 മിനുട്ട് മുമ്പ് മേല്‍ പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തി വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവാഹത്തില്‍ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ അടക്കം 12 പേരെയാണ് അനുവദിക്കുക.
"
https://www.facebook.com/Malayalivartha
























