പൂന്തുറ പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീം; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ മുന്നോടിയായി 24 മണിക്കൂറും പ്രവര്‍ത്തിക്കും

പൂന്തുറ പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനു രൂപം നല്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് റവന്യു- പോലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീമിനു രൂപം നല്‍കിയത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഈ വിവരം അറിയിക്കുകയും ചെയ്തു . തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം നടക്കുക . സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നും ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിക്കുകയുണ്ടായി .
പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയില്‍നിന്നും ഓരോ ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം 24 മണിക്കൂറും പ്രവർത്തിക്കും . പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും - ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രദേശത്തുള്ള ആശുപത്രികള്‍ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്ക്രീനിങ്ങിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എ.ടി.എം. എന്നിവ രാവിലെ പത്തു മണി മുതല്‍ അഞ്ചു വരെ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതു കൂടാതെ പൂന്തുറ പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്കാന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ വ്യക്തമാക്കി .
https://www.facebook.com/Malayalivartha
























