മാസ്ക് ധരിക്കാതെയും മറ്റും അലറുകകയും തുപ്പുകയുമെല്ലാം ചെയ്യുന്ന സമരക്കാരും രാഷ്ട്രീയക്കാരും അറിയേണ്ടത് ധാരാവി എന്ന ചേരിയിലെ പാവപ്പെട്ട ജനങ്ങൾ കോവിഡിനെ തോൽപ്പിച്ചത് എങ്ങനെയെന്നാണ്

പൂന്തുറയിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍ കൂട്ടമായി ഇറങ്ങുകയും ആരോഗ്യപ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന കാറിന്റെ ഡോര്‍ വലിച്ചു തുറന്ന് അകത്തേക്ക് ചുമക്കുകയും ചെയ്തഹ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.. മാസ്ക് ധരിക്കാതെയും മറ്റും അലറുകകയും തുപ്പുകയുമെല്ലാം ചെയ്യുന്ന സമരക്കാരും രാഷ്ട്രീയക്കാരും അറിയേണ്ടത് ധാരാവി എന്ന ചേരിയിലെ പാവപ്പെട്ട ജനങ്ങൾ കോവിഡിനെ തോൽപ്പിച്ചത് എങ്ങനെയെന്നാണ്
കൊവിഡ് രോഗികള്‍ പ്രതിദിനം കൂടിയപ്പോള്‍ എല്ലാവരും ഭയന്നത് ധാരാവിയെ ഓർത്തായിരുന്നു.. തിങ്ങിനിറഞ്ഞ കൂരകള്‍, വൃത്തിഹീനമായ ചുറ്റപാടുകള്‍, സൗകര്യമില്ലായ്മ എന്നിവയെല്ലാം വൈറസിന്റെ വിളനിലങ്ങൾ ആവുകയായിരുന്നു.. . എന്നാല്‍, ആ പേടിയും ഭയവും ഇനിയില്ല. അതെല്ലാം പാടെ തുടച്ചു മാറ്റിയിരിക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. ലോകത്തിന് തന്നെ ഏറ്റവും വലിയ മാതൃകയാണ് ധാരാവിയെന്ന് അഭിനന്ദിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
കൊവിഡ് അതിവേഗം ഒത്തിരിപേരില്‍ വ്യാപിക്കുമെന്ന് പേടിച്ചിരുന്നത് ധാരാവിയിലാണ്. എന്നാല്‍, രോഗവ്യാപനം തടയാനും രോഗം പടരാതിരിക്കാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിച്ചും സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു ധാരാവി. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രെയെസൂസ് ആണ് ഇക്കാര്യം അറിയിച്ചത്
ഇന്ത്യയിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായ മഹാരാഷ്ട്രയിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ധാരാവിയില്‍ വെള്ളിയാഴ്ച 12 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സാക്ഷര കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഉണ്ടായതിനേക്കാൾ വളരെ വളരെ കുറച്ചു പേർ മാത്രം... നിലവില്‍ 166 പേരാണ് ധാരാവിയില്‍ ആകെ ചികിത്സയിലുള്ളത്. 1,952 പേര്‍ രോഗമുക്തരായി. ധാരാവിയില്‍ കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ മുംബൈ മുനിസിപ്പല്‍ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൊവിഡ് രോഗികള്‍ കുത്തനെ ഉയര്‍ന്നതിനു പിന്നാലെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ധാരാവിയെ കൊവിഡില്‍ നിന്നും വിടുതല്‍ നല്‍കിയത്. ഒപ്പം ധാരാവിയിലെ ജനങളുടെ അകമഴിഞ്ഞ സഹകരണവും.
ധാരാവിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ബിഎംസി നിരവധി വെല്ലുവിളികളാണ് നേരിട്ടത്. 80 ശതമാനത്തോളം ജനസംഖ്യ പൊതുശുചിമുറിയെയാണ് ആശ്രയിച്ചിരുന്നതെന്നായിരുന്നു ഏറ്റവും വെല്ലുവിളി . ഏകദേശം 8 മുതല്‍ പത്ത് വരെ ആളുകള്‍ വീടുകളില്‍ അല്ലെങ്കില്‍ 1010 അടി ഉയരമുള്ള കുടിലുകളിലാണ് താമസിക്കുന്നത്. ഇടുങ്ങിയ വഴികള്‍ക്ക് അപ്പുറവും ഇപ്പുറവും രണ്ടു മൂന്ന് നിലകളുള്ള കെട്ടിടങ്ങളുമുണ്ട്. ഇതില്‍ അടിയിലെ നില ഫാക്ടറിയായി ഉപയോഗിക്കും.
ഇത്തരം ചേരികൾ കേരളത്തിൽ ഒരിടത്തുമില്ല. ഇവിടെയുള്ള ജനങ്ങളെക്കാൾ സാക്ഷരരാണ് കേരളത്തിൽ ഉള്ളവർ.. എന്നിട്ടും ഈ നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ് പൂന്തുറയിൽ ഉണ്ടായത്. .
തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയ ഒരു കുടുംബത്തിന് പരസ്പരം സംസാരിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയാണ് സമരക്കാർ പെരുപ്പിച്ചു കാട്ടിയത് ... എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് സമരങ്ങള്‍ നടത്തുന്നവർ സ്വന്തം ജീവന്‍ പോലും പണയംവച്ച് രാപ്പകലില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങുന്നത് തീർത്തും ലജ്ജാവഹം തന്നെ ..
https://www.facebook.com/Malayalivartha
























