തൃശൂരില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തൂങ്ങി മരിച്ചു...ഈ മാസം 7 ന് മുംബൈയില്‍ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം

തൃശ്ശൂരില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തൂങ്ങി മരിച്ചു.ഈ മാസം 7 ന് മുംബൈയില്‍ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ജോണ്സണ് (65) ആണ് മരിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കോവിഡ് പ്രോട്ടക്കോള്‍ പ്രകാരം സംസ്കരിക്കും.
തൃശൂരില്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. ചാവക്കാട് ബ്ലാങ്ങാട് മീന്‍ ചന്തയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. കൊറോണ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാാതെയാണ് ചന്ത പ്രവര്‍ത്തിക്കുന്നതെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മാസ്ക്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ 30 പേര്‍ക്കെതിരെ കേസടുത്തു. പ്രദേശത്ത് ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha
























